Vande Bharat | തിരുവനന്തപുരം-മംഗ്ളുറു വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയത്തിൽ ഇനി മുതൽ മാറ്റം
കാസർകോട് സ്റ്റേഷനിൽ രാത്രി 11.46ന് എത്തി 11.48 ന് യാത്ര തുടരും
കാസർകോട്: (KasargodVartha) തിരുവനന്തപുരം - മംഗ്ളുറു സെൻട്രൽ വന്ദേ ഭാരത് ട്രെയിനിൻ്റെ (നമ്പർ 20632) സമയക്രമത്തിൽ തിങ്കളാഴ്ച (മെയ് 13) മുതൽ മാറ്റം. ചില സ്റ്റേഷനുകളുടെ പുറപ്പെടൽ, എത്തിച്ചേരൽ സമയങ്ങളിലാണ് മാറ്റം വരുത്തിയത്. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന ട്രെയിനിൻറെ കൊല്ലം, ആലപ്പുഴ എന്നീ സ്റ്റേഷനുകളിൽ എത്തുന്ന സമയക്രമത്തിൽ മാറ്റമില്ല.
അതേസമയം എറണാകുളം ജൻക്ഷൻ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളിലെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കാസർകോട് സ്റ്റേഷനിൽ രാത്രി 11.45നാണ് നേരത്തെ വന്ദേഭാരത് ട്രെയിന്‍ എത്തികൊണ്ടിരുന്നത്. പുതിയ സമയക്രമം പ്രകാരം 11.46ന് എത്തി 11.48 ന് യാത്ര തുടരും. തുടർന്ന് രാത്രി 12.40ന് മംഗ്ളൂറിലെത്തും.
പുതിയ സമയം
സ്റ്റേഷൻ - നിലവിലെ സമയം (എത്തിച്ചേരൽ/പുറപ്പെടൽ) - പുതുക്കിയ സമയം (എത്തിച്ചേരൽ/പുറപ്പെടൽ)
എറണാകുളം - 6:35/6:38 - 6:42/6:45
തൃശൂർ - 7:40/7:42 - 7:56/7:58
ഷൊർണൂർ - 8:15/8:17 - 8:30/8:32
തിരൂർ - 8:52/8:54 - 9:02/9:04 PM
കോഴിക്കോട് - 9:23/9:25 - 9:32/9:34
കണ്ണൂർ - 10:24/10:36 - 10:36/10:38
കാസർകോട് - 11:45/11:48 - 11:46/11:48