Deve Gowda | 'തിരിച്ചുവന്ന് കീഴടങ്ങുക, അപേക്ഷയല്ലിത് മുന്നറിയിപ്പ്', പ്രജ്വലിനോട് ദേവ ഗൗഡ
Updated: May 24, 2024, 13:43 IST
* 'സത്യം ദൈവത്തിനറിയാം'
മംഗ്ളുറു: (KasaragodVartha) ലൈംഗിക അതിക്രമ കേസിൽ പ്രതിയായതിനെത്തുടർന്ന് ജർമ്മനിയിലേക്ക്
പോയ പ്രജ്വൽ രേവണ്ണയോട് തിരിച്ചു വന്ന് പ്രത്യേക അന്വേഷണ സംഘം മുമ്പാകെ കീഴടങ്ങാൻ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആവശ്യപ്പെട്ടു. 'അപേക്ഷയല്ലിത്, മുന്നറിയിപ്പ്', തന്റെ പൗത്രനായ ജെഡിഎസ് എംപിക്ക് 'എക്സ്' വഴി നൽകിയ സന്ദേശത്തിൽ പാർട്ടി ദേശീയ അധ്യക്ഷനായ ഗൗഡ പറഞ്ഞു.
'ഗൗഡ കുടുംബം വേട്ടയാടപ്പെടുകയാണ്. പ്രജ്വൽ എവിടെയാണെന്ന് തനിക്കറിയാം എന്ന് കരുതുന്നവരെ കുറ്റം പറയുന്നില്ല. സത്യം ദൈവത്തിനറിയാം. കേസ് അന്വേഷണം സുതാര്യവും സത്യസന്ധവുമായി നടക്കട്ടെ. താൻ ഇടപെടില്ല. ഗൗഡ കുടുംബത്തിൽ ആരും അങ്ങിനെ ചെയ്യില്ല', ഗൗഡ അറിയിച്ചു.