Model | പിതാവ് ജോലി ചെയ്യുന്ന ബസിന്റെ രൂപമുണ്ടാക്കി താരമായി മകൻ
Updated: May 29, 2024, 14:44 IST
* പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ദിവസങ്ങളുടെ പരിശ്രമം
പരപ്പ: (KasaragodVartha) പിതാവ് ജോലി ചെയ്യുന്ന ബസിന്റെ ചെറുരൂപം ഒരുക്കി മകൻ താരമായി. പരപ്പ കോളംകുളം കാഞ്ഞങ്ങാട് റൂടിൽ ഒടുന്ന കസിൻസ് ബസിലെ ഡ്രൈവർ ശമീർ - ഫാത്വിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫസൽ ആണ് ഹൃദയം കവരുന്നത്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ദിവസങ്ങളുടെ പരിശ്രമത്തിലാണ് മുഹമ്മദ് ഫസൽ ഒറിജിനലിനെ വെല്ലുന്ന രൂപം തൻ്റെ കരവിരുതിലൂടെ സൃഷ്ടിച്ചെടുത്തത്.
ഇതിനോടകം തന്നെ തന്റെ വീടിനു മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസിന്റെ രൂപം അടക്കം നിരവധി രൂപങ്ങൾ ഫസൽ നിർമിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ബാനം ഗവ. ഹൈസ്കൂളിലെ ഏഴാം തരം വിദ്യാർഥിയായ ഫസലിന് അധ്യാപകരുടേയും സഹപാഠികളുടേയും പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്നുണ്ട്.