Accident | നടന്നുപോകുന്നതിനിടെ സാമൂഹ്യ പ്രവർത്തകൻ സ്‌കൂടർ ഇടിച്ച് മരിച്ചു
* സ്വതന്ത്ര കർഷകസംഘം അജാനൂർ പഞ്ചായത് കമിറ്റി പ്രസിഡന്റായിരുന്നു
അജാനൂർ: (KasaragodVartha) നടന്നുപോകുന്നതിനിടെ സാമൂഹ്യ പ്രവർത്തകൻ സ്‌കൂടർ ഇടിച്ച് മരിച്ചു. സ്വതന്ത്ര കർഷകസംഘം അജാനൂർ പഞ്ചായത് കമിറ്റി പ്രസിഡൻ്റ് നോർത് ചിത്താരിയിലെ സി എച് അബൂബകർ ഹാജി (70) യാണ് മരിച്ചത്. മുൻ പ്രവാസിയും വ്യവസായിയും കൂടിയായ അബൂബകർ ഹാജി രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
ഞായറാഴ്ച രാത്രി 8.30 മണിയോടെ നോർത് ചിത്താരിയിൽ സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്. ഇശാഅ് നിസ്‌കാരത്തിനായി മസ്ജിദിലേക്ക് നടന്നുപോകുന്നതിനിടെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ചേറ്റുകുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അബൂബകർ ഹാജിയെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
ഭാര്യ: സൗദ. മക്കൾ: ഹനീഫ്, സലീം, ശരീഫ്, മുനീർ, നിസാമുദ്ദീൻ ഫൈസി, മുജീബ്, ബാസിത്, തസ്‌ലീമ. മരുമക്കൾ: ശഫീഖ് കോട്ടപ്പുറം, ഫർസാന, റിസ്‌വാന, തസ്‌ലീന, ശബ്‌ന, തൻസി, ശഹാന. സഹോദരങ്ങൾ: കുഞ്ഞഹ് മദ്, അബ്ദുർ റഹ്‌മാൻ, മൊയ്തീൻ, ഖദീജ. ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ നോർത് ചിത്താരി ഖിളർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.