Drowned | ഒരു കുടുംബത്തിലെ 6 പേർ പുഴയിൽ മുങ്ങിമരിച്ചു; അപകടം വിനോദ സഞ്ചാരത്തിനെത്തിയപ്പോൾ
Updated: Apr 22, 2024, 16:04 IST
* ഉഡുപ്പി ജില്ലയിലെ അക്വാഡയിൽ കാളി നദിയിലാണ് സംഭവം
* ഹുബ്ബള്ളി ഈശ്വര നഗറിൽ നിന്ന് എത്തിയവരാണ് അപകടത്തിൽ പെട്ടത്
* ഹുബ്ബള്ളി ഈശ്വര നഗറിൽ നിന്ന് എത്തിയവരാണ് അപകടത്തിൽ പെട്ടത്
മംഗ്ളുറു: (KasaragodVartha) ഉഡുപ്പി ജില്ലയിലെ അക്വാഡയിൽ ആറു പേർ കാളി നദിയിൽ മുങ്ങിമരിച്ചു. ഹുബ്ബള്ളി ഈശ്വര നഗറിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ കുടുംബത്തിലെ നസീർ അഹ്‌മദ് (40), രേഷ ഉന്നിസ (38), ഇഫ്റ അഹ്മദ് (15), ആബിദ് അഹ്‌മദ് (12), അൽച്ചിയ അഹ്‌മദ് (10), മുഈൻ അഹ്‌മദ് (ആറ്) എന്നിവരാണ് മരിച്ചത്.
വാഹനത്തിൽ നദിക്കരയിൽ എത്തിയ എട്ടംഗ കുടുംബം കുളിക്കാൻ ഇറങ്ങിയതാണെന്ന് ദണ്ഡേലി പൊലീസ് പറഞ്ഞു. രണ്ടു പേർ രക്ഷപ്പെട്ടു. ആറു പേരുടെ മൃതദേഹങ്ങൾ പൊലീസും നീന്തൽ വിദഗ്ധരും ചേർന്ന് പുറത്തെടുത്തു.