Seeking Help | ഇരുവൃക്കകളും തകരാറിൽ; ചികിത്സയ്ക്ക് 30 ലക്ഷം വേണം; സുമനസുകളുടെ സഹായം തേടി ഗൃഹനാഥൻ; ഈ പാവപ്പെട്ട കുടുംബത്തിന് കൈത്താങ്ങാവുമോ?
* ചികിത്സയ്ക്ക് വേണ്ടി സമ്പാദ്യം മുഴുവൻ ചിലവഴിച്ച് കഴിഞ്ഞിട്ടുണ്ട്
സുള്ള്യ: (KasargodVartha) ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. മൂന്ന് വർഷത്തോളമായി ഇദ്ദേഹം വൃക്കരോഗിയാണ്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്തുവരുന്നതിനിടെയാണ് വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അതിന് 30 ലക്ഷത്തോളം രൂപ ആവശ്യമാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബത്തിന് അത്രയും വലിയ തുക താങ്ങാനാവുന്നതല്ല. ആരോഗ്യമുള്ള കാലത്ത് മറ്റുള്ളവരെ സഹായിക്കാൻ തന്റെ സമ്പാദ്യത്തിൽ നിന്നും ഒരുതുക മാറ്റി വെച്ചുകൊണ്ട് കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. എന്നാലിപ്പോൾ ചികിത്സയ്ക്ക് വേണ്ടി കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ചിലവഴിച്ച് കഴിഞ്ഞിട്ടുണ്ട്.
കാരുണ്യം വറ്റാത്തവരുടെ സഹായം കൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. സമുനസുകൾ കൈകോർത്ത് ചികിത്സക്കാവശ്യമായ തുക ലഭിച്ചാൽ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാം. അതിനായി പൊതുജനങ്ങളോട് സഹായം അഭ്യർഥിക്കുകയാണ് ഈ നിർധന കുടുംബം. ഓരോരുത്തർക്കും കഴിയുന്ന തുക താഴെയുള്ള ബാങ്ക് അകൗണ്ടിലേക്കോ ഗൂഗിൾ പേ വഴിയോ അയക്കാം.
Name: P K ISMAIL
A/C No:19000100066025
Bank: THE FEDERAL BANK
Branch: SULLYA
IFSC Code: FDRL0001900
GOOGLE PAY & PHONE PAY: 9663262464, 8762407442