city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Intervention | മൊഗ്രാലിലെ ഗതാഗത തടസത്തിൽ പൊലീസ് ഇടപെടൽ; ബസുകൾ നിശ്ചയിച്ച സ്ഥലത്ത് മാത്രം നിർത്തണമെന്ന് നിർദേശം

Police intervene in Mogral traffic congestion
Photo: Arranged
● ബസുകൾ നിശ്ചയിച്ച സ്ഥലത്തു നിർത്താത്തതാണ് പ്രശ്നത്തിന് കാരണം.
● ദേശീയപാത നിർമ്മാണ കമ്പനി സ്ഥാപിച്ച ബോർഡുകൾ അവഗണിച്ചതിനെ തുടർന്നാണ് നടപടി.
● സ്കൂൾ സമയത്ത് പ്രശ്നം കൂടുതൽ രൂക്ഷമായിരുന്നു.

മൊഗ്രാൽ: (KasargodVartha) ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ ബസ് നിർത്താനുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ ബസുകൾ നിർത്തിയിടാവൂ എന്ന് കുമ്പള സിഐ വിനോദ് കുമാർ. ഇവിടത്തെ യാത്രാദുരിതം ഒഴിവാക്കാൻ പൊലീസ് ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി നൽകിയ പരാതിയിലാണ് പൊലീസ് ഇടപെടലുണ്ടായത്. 

സി ഐ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവിടെ പൊലീസിനെയും നിയമിച്ചിട്ടുണ്ട്. ഇടുങ്ങിയ സർവീസ് റോഡിൽ ആളുകളെ ഇറക്കാനും, കയറ്റാനും ബസുകൾ ഒതുക്കി ഇടേണ്ടതുണ്ട്. എന്നാൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ പലപ്പോഴും അടിപ്പാതയ്ക്ക് സമാനമായി റോഡിൽ തന്നെയാണ് നിർത്തിയിടുന്നത്. സ്കൂൾ സമയമായാൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ കയറ്റാനും, ഇറക്കാനും സമയമെടുക്കുകയും ചെയ്യുന്നു. 

ഇത് വലിയ ഗതാഗത സ്തംഭനത്തിന് കാരണമാവുന്നുവെന്ന് പരാതി ഉയർന്നിരുന്നു. മൊഗ്രാൽ ടൗണിന് തൊട്ടടുത്താണ് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഇവിടെ 2,500ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അടിപ്പാത വഴിയാണ് ഏറെയും കുട്ടികൾ സ്കൂളിൽ എത്തുന്നത്.  അതുകൊണ്ടുതന്നെ ഇവിടെ ഗതാഗത തടസവും അപകടവും ഒഴിവാക്കാൻ സ്ഥിരമായി പൊലീസിന്റെ സേവനം വേണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരിരുന്നു.

Intervensioin 

#MogralTraffic #KeralaTraffic #BusStopRules #PoliceEnforcement #NationalHighway #PublicTransportation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia