city-gold-ad-for-blogger
Aster MIMS 10/10/2023

Health Crisis | പനിച്ച് വിറച്ച് നാട്; ആശുപത്രികളിൽ രാത്രി വൈകിയും തിരക്ക്; മതിയായ സൗകര്യങ്ങളില്ലെന്ന് ആക്ഷേപം; രോഗികൾ ദുരിതത്തിൽ

Hospita
Photo - Arranged

കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികളെ പലപ്പോഴും പരിശോധിക്കുന്നത് ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമാണ്

കാസർകോട്: (KasargodVartha) കാലവർഷത്തിൽ അസുഖബാധിതരുടെ എണ്ണം വർധിച്ചതോടെ സർക്കാർ ആശുപത്രികളിലടക്കം രാത്രി വൈകുവോളം രോഗികളുടെ തിരക്ക്. പരിശോധനയ്ക്കാകട്ടെ ഒന്നോ, രണ്ടോ ഡോക്ടർമാർ മാത്രം. ഇതോടെ രോഗികൾ ദുരിതത്തിലായിരിക്കുകയാണ്. കാലവർഷം ശക്തിപ്പെടുകയും, മഴക്കാല രോഗങ്ങൾ വർധിച്ചതുമാണ് രോഗികളുടെ വൻവർധനവിന് കാരണമായിരിക്കുന്നത്. 

അതേസമയം ആശുപത്രികളിൽ പരിശോധനയ്ക്കാകട്ടെ നാമമാത്രമായ ഡോക്ടർമാർ മാത്രമാണുള്ളത്. ലാബുകളിൽ പരിശോധനയ്ക്കും, മരുന്നു വാങ്ങാനുമായി നേരം വെളുക്കുവോളം  രോഗികൾ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസേന 500-ഓളം രോഗികളാണ് എത്തുന്നത്. പരിശോധന അഞ്ച് മണി വരെ മാത്രം. 

മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഉണ്ടാകാറ്. പരാതി അറിയിച്ചാൽ മാത്രം രണ്ട് ഡോക്ടർമാരുടെ സേവനം ഉണ്ടാകും. മെഡിക്കൽ ഓഫീസർ ഉണ്ടെങ്കിലും അവർക്ക് മറ്റു ഓഫീസ് ജോലികൾ ഉള്ളതിനാൽ പരിശോധനയ്ക്ക് എത്തുന്നുമില്ല. മിക്ക ആശുപത്രികളുടെ അവസ്ഥയും ഇതുതന്നെയാണെന്ന് ആക്ഷേപമുണ്ട്. കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികളെ പലപ്പോഴും പരിശോധിക്കുന്നത് ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമാണ്. കുമ്പളയിലെ സ്വകാര്യാശുപത്രികളിലും ദിവസേന 300 ലേറെ രോഗികൾ എത്തുന്നതായാണ് കണക്ക്.

സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ കർശന നടപടി ഉണ്ടാവണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാരുടെ സേവനവും അടിയന്തരമായി ലഭ്യമാക്കണം, ഡ്യൂട്ടി സമയങ്ങളിൽ വകുപ്പുതല യോഗങ്ങൾ നടത്തുന്നതിന് നിയന്ത്രണം വേണം, ശുചീകരണ പ്രവർത്തനങ്ങളിലും മറ്റും അലംഭാവം കാട്ടുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia