city-gold-ad-for-blogger
Aster MIMS 10/10/2023

ML Ashwini | ജയിച്ചാൽ എന്തൊക്കെ ചെയ്യും? വികസന സ്വപ്‌നങ്ങൾ പങ്കുവെച്ച് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി; കാസർകോടിന്റെ മുഖച്ഛായ തന്നെ മാറ്റുക ലക്ഷ്യം

ML Ashwini
* തീരദേശ വാണിജ്യരംഗം പ്രതാപകാലത്തേക്കെത്തണം
* പ്രാദേശിക വ്യവസായം പുഷ്‌ടിപ്പെടുത്തണം
* കാർഷിക രംഗത്ത് വേണം പുത്തനുണർവ്

 

കാസർകോട്:  (KasaragodVartha) സംസ്ഥാന രൂപീകരണം മുതൽ കാസർകോടിനോട് സംസ്ഥാന സർകാരുകൾ അവഗണനാ മനോഭാവമാണ് കാട്ടിയിട്ടുള്ളതെന്ന് കാസർകോട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി. ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന ദേശീയ നിലവാരമുള്ള ഒരൊറ്റ സ്ഥാപനം പോലും ഈ മണ്ഡലത്തിലില്ല. ഉള്ള സ്ഥാപനങ്ങളാവട്ടെ സൗകര്യങ്ങളുടെ കാര്യത്തിൽ യാതൊരു പുരോഗതിയും ഇല്ലാതെ തപ്പിത്തടഞ്ഞ് നീങ്ങുന്ന കാഴ്‌ചയാണ് കാണുന്നത്. സർകാർ-പൊതുമേഖല സ്ഥാപ നങ്ങൾ ലാഭകരമല്ലാതെ പ്രവർത്തിക്കുന്നു. സ്വകാര്യസ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനോ പുതിയവ സ്ഥാപിക്കാനോ സംരംഭകർ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നിലപാടുകളെ ഭയന്ന് ഒരുങ്ങുന്നില്ലെന്നും അവർ പറഞ്ഞു. 

അനവധി വർഷം ഈ മണ്ഡ‌ലത്തെ പ്രതിനിധീകരിച്ച പ്രശസ്തരായ ഇടതു നേതാക്കൾ കാസർകോടിന് വേണ്ടി യാതൊരു ശബ്ദവും ഉയർത്തീട്ടില്ല. കമ്മ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാക്കാളിലെരാളും ലോകസഭ പ്രതിപക്ഷ നേതാവുമായിരുന്ന എ കെ ഗോപാലനടക്കം പ്രതിനിധീകരിച്ച മണ്ഡലമാണിത്. പലപ്പോഴായി ഇടത് മുന്നണിയെ പരാജയപ്പെടുത്തി കോൺഗ്രസ് നേതാക്കൾ വിജയിച്ച് പോയെങ്കിലും അവരും മണ്ഡലത്തെ അവഗണിച്ചു. നിലവിലുള്ള എം പിയും മണ്ഡലത്തിനായി യാതൊന്നും ചെയ്യ്‌തിട്ടില്ല എന്നതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. എം പി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കലാണ് വികസനമെന്ന് തെറ്റിദ്ധരിച്ച ആളാണ് നിലവിലെ എംപിയെന്നും എം എൽ അശ്വിനി കുറ്റപ്പെടുത്തി.

വികസന സ്വപ്‌നങ്ങൾ 

വികസനരാഹിത്യത്തിൻ്റെ വേദനയിൽ നിന്ന് കാസർകോട് ലോകസഭാ മണ്ഡലത്തെ മേചിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് ദേശീയ ജനാധിപത്യ സഖ്യം ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നതെന്നും എൻഡിഎ സ്ഥാനാർഥി പറഞ്ഞു. കാസർകോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ എന്തൊക്കെ ചെയ്യുമെന്ന് എം എൽ അശ്വിനി പങ്കുവെക്കുന്നത് ഇങ്ങനെയാണ്:

തീരദേശ വാണിജ്യരംഗം പ്രതാപകാലത്തേക്കെത്തണം

ഒൻപത്- പതിനാല് നുറ്റാണ്ടുകൾക്കിടയിൽ അറബിരാജ്യങ്ങളുമായി വാണിജ്യ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന പ്രദേശമാണ് കാസർകോട്. കുമ്പളയിൽ നിന്ന് മാലിദ്വീപിലേക്ക് നെല്ല് കയറ്റുമതി ചെയ്യ്തിരുന്നു. കയർ കയറ്റുമതിയിലും പ്രദേശം മുൻപന്തിയിൽ ആയിരുന്നു. കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം തുടങ്ങിയ തീരദേശ പട്ടണങ്ങൾ പ്രധാന വാണിജ്യ കേന്ദ്രങ്ങളായി അനവധി വർഷം വിരാജിച്ചിരുന്നു. പഴയ പ്രതാപകാലത്തേക്ക് ഈ കേന്ദ്രങ്ങളെ ഉയർത്താനുള്ള ശ്രമങ്ങൾക്ക് പ്രധാന പരിഗണന ഉണ്ടാവുമെന്ന് എൻഡിഎ ഉറപ്പ് നൽകുന്നു. മഞ്ചേശ്വരത്ത് മത്സ്യബന്ധനത്തിനും കയറ്റുമതിക്കും ആധുനിക സൗകര്യമുള്ള ഹാർബർ സ്ഥാപിക്കും. മത്സ്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കും.

ചെറുവത്തൂർ, മടക്കര മത്സ്യ ശേഖരണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കും. ഹാർബർ ആധുനികരീതിയിൽ സജ്ജീകരിക്കും. കയറ്റുമതിക്കും. ഇറക്കുമതിക്കുമുള്ള സൗകര്യങ്ങൾ വികസിപ്പിക്കും. കുമ്പളയുടെ തീരദേശത്തെ വാണിജ്യ കേന്ദ്രമാക്കി ദേശീയ ശ്രദ്ധയിലെത്തിക്കും. മലയോര കാർഷിക ഉൽപന്നങ്ങളും വ്യാവസായിക ഉൽപന്നങ്ങളും വിദേശവിപണിയിലേക്ക് കയറ്റുമതി ചെയ്യാനുള്ള തുറമുഖ പട്ടണമാക്കി വികസിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കും. പുതിയങ്ങാടി, പാലക്കോട്, എട്ടിക്കുളം, രാമന്തളി, കവ്വായി, വലിയപറമ്പ, തൈക്കടപ്പുറം, ഹൊസ്‌ദുർഗ്, ബേക്കൽ, കാസർകോട്, മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിൽ തീരദേശ വാണിജ്യകേന്ദ്രങ്ങൾ പുതിയ രീതിയിൽ സജ്ജമാക്കി വികസിപ്പിക്കും. ചിറ്റാരി കടപ്പുറത്ത് വലിയൊരു മത്സ്യബന്ധന ഹാർബർ സ്ഥാപിക്കും

പ്രാദേശിക വ്യവസായം പുഷ്‌ടിപ്പെടുത്തണം

വൻകിട-ചെറുകിട വ്യവസായങ്ങൾക്ക് വൻ സാധ്യതകളുള്ള പ്രദേശമായിട്ടും വ്യാവസായിക മേഖലയിൽ വൻ പിന്നാക്കാവസ്ഥയാണ് കാസർകോട് കാണപ്പെടുന്നത്. വൻകിട വ്യവസായ സ്ഥാപനം ഒന്നുപോലുമില്ല. ഒൻപ തിനായിരത്തിലേറെ ചെറുകിട വ്യവസായ സ്ഥാപനങ്ങളുണ്ടെങ്കിലും ശ്രദ്ദേയമായ പ്രവർ ത്തനം കാഴ്ചവെക്കുന്നില്ല. തുണി വ്യവസായരംഗം പുഷ്‌ടിപ്പെടുത്തും. നൂൽനൂൽപ്പ്, ചായം പൂശൽ, നെയ്ത്ത്  തുടങ്ങിയ മേഖലക്ക് പ്രത്യേക ഊന്നൽ നൽകും. ഉദുമ സ്പിന്നിംഗ് മിൽ ശോച്യാവസ്ഥ പരിഹരിക്കും പയ്യന്നൂർ ഖാദിയെ ലോകപിപണിയെ പരിചയപ്പെടുത്തുന്ന പദ്ധതികൾ രൂപീകരിക്കും. കൈത്തറി ശാലകൾക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് വികസിപ്പിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കും

മരത്തടി വ്യവസായത്തിന് പ്രത്യേക ഊന്നൽ നൽകും. ഉരുപ്പടി കയറ്റുമതിക്കും ഫർണിചർ നിർമാണത്തിനുമായി പ്രോൽസാഹനം നൽകും. കളിമൺ വ്യവസായ രംഗം പരിഷ്ക്കരിക്കും പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കാത്ത വിധം കളിമൺ ഖനനത്തിനുള്ള സാധ്യതകൾ പഠിക്കും. ഓട് വ്യവസായം, മൺപാത്ര നിർമാണം എന്നിവയ്ക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. വ്യാവസായിക സഹകരണ സൊസൈറ്റികൾക്ക് പ്രത്യേക ധനസഹായം കേന്ദ്ര വ്യാവസായിക മന്ത്രാലയവുമായി ബന്ധപ്പെട്ട് കണ്ടെത്തും. ധാതു ഖനന സാധ്യ തകൾക്കായി പഠനങ്ങൾ നടത്തും.

കരകൗശല നിർമാണ - വിൽപനശാല അന്താരാഷ്ട്ര നിലവാരത്തിൽ കാസർകോട് കേന്ദ്രീകരിച്ച് സജ്ജമാക്കും. റബർ പാൽ, കശുവണ്ടി, നാളികേര ഉൽപന്നങ്ങൾ തുടങ്ങിയവ സംസ്‌കരിക്കുന്നതിനുള്ള സംസ്കരണ ശാലകൾ ആരംഭിക്കും. അനന്തപുരം ഇൻഡസ്ട്രിയൽ പാർക്, സീതാംഗോളിയിലെ വ്യവസായ പാർക്, ആലംമ്പാടി മിനി ഇൻ്റസ്ട്രിയൽ എസ്റ്റേറ്റ്, ചമ്മട്ടംവയൽ, പയ്യന്നൂർ,കാലിക്കടവ് മാതമംഗലം മിനി വ്യവസായ എസ്റ്റേറ്റുകൾക്ക് സഹായം ലഭ്യമാക്കും മൊഗ്രാൽ-പുത്തൂർ ഭെൽ പ്രതിസന്ധി പരിഹരിക്കും. വ്യാവസായിക യൂനിറ്റുകൾ ആരംഭിക്കാനുള്ള മുദ്രാ ലോണുകൾ കൂടുതൽ ആകർഷകമായ രീതിയിൽ നടപ്പിലാക്കും. കാസർകോടിൻറെ അടക്ക കൃഷിക്കാർക്ക് വേണ്ടി വലിയ ഒരു സംഭരണ കേന്ദ്രവും അടക്ക സംസ്‌കരിച്ച് കൊണ്ടുള്ള വലിയ വ്യവസായ ശാലയും ആരംഭിക്കും.

കാർഷിക രംഗത്ത് വേണം പുത്തനുണർവ്

കാസർകോട് മണ്ഡ‌ലത്തിലെ പ്രധാന ജീവനോപേധി കൃഷി തന്നെയാണ്. ലാറ്ററൈറ്റ് മൺനിക്ഷേപമുള്ള മലനാടും, ചെമ്മൺ പ്രദേശമായ ഇടനാടും കളിമൺ മണൽപ്രദേശമായ തീരദേശവും തുല്ല്യ വിസ്തൃതിയിൽ മണഡലത്തിൽ നില കൊള്ളുന്നു. അതിനാൽ തന്നെ ഇവിടത്തെ കാർഷിക ഇനങ്ങളിലെ വൈവിധ്യത ശ്രദ്ധേയമാണ്. നാളികേര കൃഷിക്ക് ഊർജം പകരാനുള്ള സംവിധാനങ്ങൾ നടപ്പിലാക്കും. വെളിച്ചെണ്ണ, നീര, ഇളനീർ ഉൽപന്നങ്ങൾ, ചകിരി, ചകിരി കമ്പോസ്റ്റ്, കയർ, ചൂല് തുടങ്ങിയവയുടെ നിർമാണത്തിനും കയറ്റുമതിക്കുമുള്ള കേന്ദ്രങ്ങൾ ആരംഭിക്കും. തെങ്ങിൻ തടികൊണ്ടുള്ള ഫർണിച്ചർ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കും.

കവുങ്ങ് കൃഷിക്കും സംസ്കരണത്തിനും ശേഖരണത്തിനുമായും, രോഗനിവാരണത്തിനും സംവിധാനങ്ങൾ ഒരുക്കും. കശുവണ്ടി സംസ്ക്കരണത്തിനായി ചീമേനി കേന്ദ്രീകരച്ച് കേന്ദ്ര സർകാരിന് കീഴിൽ വൻകിട വ്യവസായ ശാല സ്ഥാപിക്കും. റബർ പാൽ സംസ്‌കരണത്തിനായി കാസർകോട് ജില്ലയിലെ മാലോം, കണ്ണൂർ ജില്ലയിലെ മാതമംഗലം എന്നിവിടങ്ങളിൽ വ്യവസായ കേന്ദ്രം സ്ഥാപിക്കും. പച്ചക്കറി കയറ്റുമതിക്കായി പുതിയ സംവിധാനങ്ങൾ ഒരുക്കും. മരച്ചീനി, വാഴ, കുരുമുളക് കൃഷികൾക്ക് പ്രോൽസാഹനവും, ഉൽപന്നങ്ങൾക്ക് ദേശീയ തലത്തിൽ വിപണിയും കണ്ടെത്തും.

നെൽ കൃഷി നിലവിലുള്ള വിസ്തൃതി പതിനായിരത്തിൽ നിന്ന് പതിനഞ്ചായിരം ഹെക്‌ടറായി ഉയർത്തുവാനുള്ള ശ്രമങ്ങൾ നടത്തും. നിലവിലുള്ള പതിനഞ്ചായിരം ഹെക്‌ടർ തരിശ് ഭുമിയിലേക്ക് കൂടി കൃഷി വികസി പ്പിക്കുന്നതിനുള്ള സാധ്യതകൾ കേന്ദ്ര കൃഷിമന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ പഠിച്ച് പദ്ധതികളൊരുക്കും. കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഗവേഷണ കേന്ദ്രമാക്കി മാറ്റും.

അടിസ്ഥാന സൗകര്യങ്ങൾ 

ദക്ഷിണ ഭാരതത്തിലെ പ്രധാന തുറമുഖമായ മംഗ്ളൂറിന് തൊട്ടടുത്ത് കിടക്കുന്ന മണ്ഡലമായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥാനത്ത് കാസർകോട് ബഹുദൂരം പിറകിലാണ്. കേന്ദ്രസർകാരിന്റെ ദീർഘദൃഷ്‌ടികൊണ്ടും ഇച്ഛാശക്തി കൊണ്ടും അത്ഭുതാവഹമായ രൂപമാറ്റത്തോടെ ദേശീയപാത 66 ൻ്റെ നിർമ്മാണ ഘട്ടത്തിൻ്റെ പാതി പിന്നിട്ട് കഴിഞ്ഞു. ലോകോത്തര നിലവാരത്തിൽ ദേശീയ പാത വികസിക്ക പ്പെടുമ്പോഴും അതുമായി ബന്ധിക്കപ്പെടുന്ന ഉൾനാടൻ പാതകൾ പൂർണമായും വികസിക്കപ്പെട്ടിട്ടില്ല.

ഉൾനാടൻ സംസ്ഥാന പാതകൾക്ക് കേന്ദ്രസഹായം ലഭ്യമാക്കും. മുഴുവൻ ഗ്രാമീണ റോഡുകളും മികച്ച നിലവാരത്തിലെത്തിക്കും. പി.എം.ജി.എസ്.വൈ പദ്ധതിയിൽ പരമാവധി റോഡുകളെ ഉൾപ്പെടുത്തും ഇരിണാവ് മടക്കര മുതൽ നീലേശ്വരം വരെ ജലഗതാഗത സംവിധാനങ്ങൾ ആരംഭിക്കും. തീരദേശ ഹൈവേ മലയോര ഹൈവേ പൂർത്തിയാക്കും. പുളിങ്ങോം ഭാഗമണ്ഡ‌ലം വഴി ബാംഗ്ലൂരിലേക്ക് റോഡ് യാഥാർഥ്യമാക്കും മുഴുവൻ പട്ടണങ്ങളിലും സ്വഛ്ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ടോയിലറ്റ് കം ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കും. കടലാക്രമണം നേരിടുന്ന കടലോരം മുഴുവൻ ഭിത്തികെട്ടി സംരക്ഷിക്കും. മുഴുവൻ വീടുകളിലും ജൽജീവൻ പദ്ധതിയിൽ വഴി ശുദ്ധജലം എത്തിക്കും. കാസർകോട് പട്ടണത്തിൽ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സാധ്യതകൾ പഠിച്ച് സംവിധാനം ഏർപ്പെടുത്തും. 

മുഴുവൻ റെയിൽവെ ക്രോസിംഗുകളിലും ഓവർ ബ്രിഡ്‌ജുകൾ സ്ഥാപിക്കും. മലബാറിലെ യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇടവേളകളില്ലാതെ ട്രെയിനുകൾക്ക് വിവിധ സ്റ്റോപുകൾ അനുവദിക്കും. ട്രെയിൻ യാത്രക്കാരുടെ തിരക്ക് കുറക്കാൻ ഇടവേളകളില്ലാതെ മംഗലാപുരം മുതൽ തെക്ക് ഭാഗത്തേക്ക് ട്രെയിൻ ഷട്ടിൽ സർവീസുകൾ ആരംഭിക്കാനുള്ള നട‌പടികളെടുക്കും വന്ദേഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ച് കിട്ടുന്നതിനായി ശ്രമിക്കും. പതിനയിരത്തിലേറെ പേർക്ക് ജോലി ലഭിക്കാവുന്ന ഐ ടി ഹബാക്കി കാസർകോട് പട്ടണത്തെ ഉയർത്തി കൊണ്ടുവരും. വലിയപറമ്പ പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന മാടക്ക തൂക്ക് പാലത്തിന് പകരം കോൺക്രീറ്റ് പാലം സ്ഥാപിക്കും.

എല്ലാ വീട്ടിലും പൈപ്പ് വഴി ഗ്യാസ് കണക്ഷൻ നൽകും. ഇലക്ട്രിക് വാഹനങ്ങൾക്ക് എല്ലാ പട്ടണങ്ങളിലും ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കും. സിഎൻജി നിറക്കാനുള്ള പമ്പുകൾ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്ഥാപിക്കും യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കും. കാസർകോട് റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനാക്കി മാറ്റും. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെ രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ മാതൃകയിൽ വികസിപ്പിക്കും. 

കണ്ണപുരം, പഴയങ്ങാടി, ഏഴിമല, തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, ബേക്കൽ കോട്ട, ഉപ്പള, കുമ്പള, മഞ്ചേശ്വരം എന്നീ റെയിൽവേ സ്റ്റേഷനുകളെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. നിർധിഷ്ഠ കാഞ്ഞങ്ങാട്-കാണിയൂർ-മൈസൂർ റെയിൽവേ പദ്ധതി നടപ്പിലാക്കും. പാണത്തൂർ - സുള്ള്യ വഴി കാഞ്ഞങ്ങാട് നിന്നും തലക്കാവേരിയിലേക്ക് ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കും.  പ്രകൃതിക്ഷോഭം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മഞ്ചേശ്വരം നിവാസികൾക്കായി പുരരധിവാസ പാകേജ് നടപ്പിലാക്കും. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയ വികസിപ്പിക്കും

വിനോദ സഞ്ചാര രംഗത്തെ വികസനം

ടൂറിസം രംഗത്ത് അതിവേഗവളർച്ചയ്ക്ക് കേരളത്തിൽ തന്നെ കൂടുതൽ സാധ്യതകളുളള പ്രദേശമായിട്ടും കാസർകോട് മണ്ഡലത്തിൽ ഈ രംഗത്ത് കാര്യമായ വികസനം ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ കോട്ടകളും, കുന്നുകളും, നദികളും ഉള്ള പ്രദശേമായിട്ടും ഇവയുടെ ടൂറിസം സാധ്യതകൾ ഉൾപ്പെടുത്തി കാര്യമായ പഠനമോ പദ്ധതികളോ ഉണ്ടായിട്ടില്ല. ഉപ്പള, കുമ്പള, ബേക്കൽ, ചിറ്റാരി, കവ്വായി കായലുകളാൽ സമൃദ്ധമാണ് ഈ മണ്ഡലം. മാടക്കാൽ, ഇടയിലക്കാട്, വടക്കേകാട് തുടങ്ങി ധാരാളം തുരുത്തുകളും ഇവിടെയുണ്ട്. മലയോര ടുറിസത്തിനും അനന്തമായ സാധ്യതകളുണ്ട്. ഇച്ഛാശക്തിയുള്ളൊരു ജനപ്രതിനിധി വേണമെന്ന് മാത്രം

കേരളത്തിലെ ഏറ്റവും വലിയമുന്നാമത്തെ കായലായ കവ്വായികായലിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കും. വലിയപറമ്പ് പഞ്ചായത്തിനെ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം പഞ്ചായത്തായി വികസിപ്പിക്കും. ഉപ്പള, കുമ്പള, കളനാട്, ചിറ്റാരി എന്നിവിടങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരുക്കും. ചൂട്ടാട്, എട്ടിക്കുളം, കാസർകോട്, പള്ളിക്കര, കുംമ്പള, ഉപ്പള ബീച്ചുകളിൽ സുരക്ഷാ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും,വിനേദസംവിധാനങ്ങളും ഒരുക്കും. പ്രസിദ്ധമായ മധൂർ സിദ്ദിവിനായക ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കും. ബേക്കലിന്റെ ടൂറിസം സാധ്യതകളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കും, മലയോര-കായലോര-കടലോര ടൂറിസം പാക്കേജ് നടപ്പിലാക്കും. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രക്കിംഗിനെ ആകർഷകമാക്കും.

തെയ്യം, യക്ഷഗാനം, വനവാസി കലകൾ തുടങ്ങിയ അനുഷ്‌ഠാന കലകളെ ഉൾപ്പെടുത്തി രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന തരം ടൂറിസം ടൈംടേബിൾ തയ്യാറാക്കും, പെരുംങ്കളിയാട്ട ങ്ങൾ, തെയ്യംകെട്ട് മഹോത്സവങ്ങൾ എന്നിവ വിദേശരാജ്യങ്ങളിലടക്കം ശ്രദ്ധിക്കും വിധം പ്ര ചരണ സംവിധാനം ഒരുക്കി ഗവേഷകരെയും ആസ്വാദകരെയും എത്തിക്കും. ഏഴിമലയിൽ വിനേദസഞ്ചാര വികസനം നടപ്പിലാക്കും.
മാടായിപ്പാറയിലെ പുരാവസ്‌തുക്കളായ കോട്ടകളും, കുളങ്ങളുമടക്കമുള്ള സ്ഥലങ്ങൾ പുരാവസ്ഥ വകുപ്പിൻ്റെ കീഴിൽ കൊണ്ടുവരും. റാണിപുരം മുതൽ ചെറുപുഴവരെ മലയോര ഇക്കോ ടൂറിസം ഇടനാഴി സ്ഥാപിക്കും.

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം മുതൽ അനന്തപുരം ക്ഷേത്രം വരെ മണ്ഡലത്തിലുള്ള പ്രധാന ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി ആധ്യാത്മിക ടൂറിസം സർക്ക്യൂട്ട് തയ്യാറാക്കും. ചുരുങ്ങിയ ചെലവിൽ തീർഥാടന യാത്രകൾ ചെയ്യുന്നതിനായി സർക്കാർ സംവിധാനമൊരുക്കും. അഡൂരിലെ അരുവികൾ, അജാനൂർ മഡിയൻ കൂലോം ക്ഷേത്രം, കാഞ്ഞങ്ങാട് ആനന്ദാശ്രമം, നിത്യാന്ദാശ്രമം, അനന്തപുരം തടാക ക്ഷേത്രം, ചന്ദ്രഗിരി കോട്ട, എടനീർമഠം, ഹോസ്‌ദുർഗ്ഗ് കോട്ട, കമ്മാടം കാവ്, മഞ്ചേശ്വരം കണ്വതീർത്ഥ ബീച്ച് ഫോറസ്റ്റ്, മാലിക്ക് ദിനാർ പള്ളി, കോട്ടച്ചേരി മല, കോട്ടപ്പുറം, മധൂർ, മായിപ്പാടി കൊട്ടാരം, കുമ്പള ഗോപാലകൃഷ്ണ‌ ക്ഷേത്രം, ധർമ്മത്തടുക്ക പൊസടി ഗുബ്ബ, പൊവ്വൽ കോട്ട, കീഴൂർ ക്ഷേത്രം, തൃക്കണ്ണാട് പാണ്‌ഡ്യൻ കല്ല്, ചെറുവത്തൂർ വീരമല എന്നിവിടങ്ങളെ ദേശീയ ടൂറസ്റ്റ് പോയൻ്റുകളാക്കി

പരിസ്ഥിതി സംരക്ഷണം മുഖ്യ ആദർശമാക്കണം

പശ്ചിമഘട്ട സംരക്ഷണം വളരെയേറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിത്. അശാസ്ത്രീയമായ വികസന സങ്കൽപ്പങ്ങൾ വഴി ആ പൈതൃക സമ്പത്തിനെ നാം നശിപ്പിച്ച് തുടങ്ങിയിട്ട് ഏറെകാലമായി. പുഴകളുടെ എണ്ണത്തിൽ കാസർകോട് സമൃദ്ധമാണെങ്കിലും അവയിലെ മാലിന്യം ആശങ്കപ്പെടുത്തുന്നതാണ്. ശുദ്ധീകരണ നടപ ടികൾ നമുക്ക് എത്രയും വേഗത്തിൽ കൈകൊള്ളണം.

സംസ്ഥാനത്ത് എറ്റവും കൂടുതൽ കണ്ടലുകൾ ഉള്ള കുഞ്ഞിമംഗലം ചെറുകുന്ന് പ്ര ദേശങ്ങളിലെ നീർത്തടങ്ങളെ സംരക്ഷിക്കും. ചെമ്പലിക്കുണ്ട് പക്ഷിസങ്കേതം ഉൾപ്പെടുന്ന കവ്വായികായൽ പ്രദേശത്തിന് ദേശീയ നിർത്തട പദ്ധതിക്കായി പരിശ്രമിക്കും. തേജസ്വിനി പുഴയിൽ ഗംഗാശുദ്ധീകരണ പാക്കേജ് പോലെ പാക്കേജ് നടപ്പിലാക്കി ശുദ്ധീകരിക്കും. കാവുകളുടെ സംരക്ഷണത്തിനായി കേന്ദ്രസഹായം ലഭ്യമാക്കും. അനധികൃത ഖനനങ്ങൾക്ക് നിയന്ദ്രണമേർപ്പെടുത്തി ശാസ്ത്രീയമായി പഠനത്തിന് വിധേയമാക്കും.

കായിക രംഗത്ത് ദേശീയ ശ്രദ്ധ 

കേരളത്തിന്റെ കായികരംഗത്ത് മികച്ച സംഭാവനകൾ നൽകിയ ജില്ലകളാണ് കാസർകോടും കണ്ണൂരും. ദേശീയ അന്തർദേശീയ രംഗത്ത് പേരെടുത്തവരടക്കം നിരവധി കായിക താരങ്ങൾ ഈ പ്രദേശത്തുനിന്ന് വളർന്ന് വന്നിട്ടുണ്ട്. ഫുട്ബോൾ, വേളിബോൾ, കബഡി തുടങ്ങിയ കായിക ഇനങ്ങൾ ഉൾനാടൻ ഗ്രാമങ്ങളിലടക്കമുള്ള ജനങ്ങളുടെ ഹൃദയത്തുടിപ്പാണ്. ഷട്ടിൽ ബാഡ്മിൻ്റൺ, ക്രിക്കറ്റ്, വടം വലി, ഹാൻ്റ് ബോൾ തുടങ്ങിയവയും പ്രധാന വിനോദോപാധിയാണ്. അത്ലറ്റിക്സിലും ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കാൻ അത്യുത്തരകേരളീയർക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും കായികരംഗത്തെ അടിസ്ഥാന സൗകര്യം വളരെ പരിമിതമാണെന്നത് ദുഃഖകരമാണ്.

തൃക്കരിപ്പൂരിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബാൾ- ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കും. എല്ലാവിധ സ്പോർട്‌സ് പരിശീലനവും മത്സരങ്ങളും അനുബന്ധവിപണനവും നടത്താവുന്ന സ്പോർട്‌സ് സിറ്റി കാഞ്ഞങ്ങാട് നിർമ്മിക്കും. എല്ലാ പഞ്ചായത്തിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കീഴിൽ ടർഫ് ഗ്രൗണ്ടുകൾ സ്ഥാപിക്കും. ഉദുമയിൽ ഇൻഡോർ സ്റ്റേഡിയം പണിയും. ക്ലബുകൾക്കും കായികസംഘടനകൾക്കും സ്പോർട്‌സ് കിറ്റുകൾ നൽകും. ഐ-ലീഗ്, ഐ എസ് എൽ ടൂർണമെൻ്റുകൾ ഉത്തരമലബാറിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ' നടത്തും. 

പ്രധാന കേളേജുകൾക്ക് സിന്തറ്റിക്ക് ട്രാക്കുകൾ നിർമ്മിച്ച് നൽകും. ആധുനിക സാങ്കേതിക വിദ്യഉപയോഗിച്ചുള്ള നീന്തൽകുളം കാസർകോട്, പയ്യന്നൂർ എന്നിവിടങ്ങളിൽ പണിയും. ബദിയടുക്ക, ബന്തടുക്ക, കാലിക്കടവ് എന്നിവിടങ്ങളിൽ കബഡിക്കായി സംവിധാനം ഉണ്ടാക്കും. കുട്ടികൾക്കായി ചെറുവത്തൂരിൽ സ്പോർട്‌സ് പാർക്ക് നിർമ്മിക്കും. കോളേജുകൾക്ക് ‌സ്പോർട് ഹോസ്റ്റലുകൾ നവീകരിച്ച് നൽകും. ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്സ് എന്നിവ ലക്ഷ്യം വച്ച് വ്യത്യസ്ത പ്രദേശങ്ങളിൽ വിവിധ കായിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. മലയോര മേഖലയിൽ വോളിബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി വോളിബോൾ അക്കാദമി രൂപീകരിക്കും.

ആരോഗ്യരംഗത്തെ ക്ഷീണം തീർക്കണം

ആരോഗ്യരംഗത്ത് ആധുനികമായ സൗകര്യങ്ങൾ സ്വന്തം നാട്ടിൽ ഇല്ലാത്തതിനാൽ മംഗലാപുരത്തെയും, മണിപ്പാലിനെയും, കോഴിക്കോടിനെയും ആശ്രയിക്കുന്നവരാണ് ഉത്തരമലബാറുകാർ പരിയാരത്ത് സർക്കാർ മെഡിക്കൽ കോളേജും, ആയുർവേദ മെഡിക്കൽ കോളേജും നിലകൊള്ളുന്നുവെങ്കിലും പലവിധ അപര്യാപ്തതകൾ കൊണ്ട് വീർപ്പുമുട്ടുകയാണ് ഇവ. കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്ന ജില്ലാ ആശുപത്രിക്കും, കാസർകോട് ജനറൽ ആശുപത്രിക്കും പരാധീനതകളുടെ കഥയാണ് പറയാനുള്ളത്.

എയിംസിന് സമാനമായ രീതിയിൽ കാസർകോട് ഗവ. മെഡിക്കൽ കോളേജ് സ്ഥാപിക്കും. എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾക്കും ആംബുലൻസ് അനുവദിക്കും. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെ ആധുനിക രീതിയിൽ വികസി പ്പിക്കും. മംഗലാപുരത്ത് ലഭ്യമാകുന്ന എല്ലാതരം പരിശോധനയും, ചികിത്സയും ലഭ്യമാക്കും. വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി, മഞ്ചേശ്വരം താലൂക്ക് ആശുപത്രി എന്നിവയ്ക്ക് പുതിയ കെട്ടിടം ഉണ്ടാക്കി കിടത്തിചികിത്സക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നീലേശ്വരം താലൂക്ക് ആശുപത്രയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കുട്ടികൾക്കും, സ്ത്രീകൾക്കും പ്രത്യേകം ആശുപത്രി സ്ഥാപിക്കും. മുഴുവൻ പി എച്ച് സി, സി.എച്ച്.സികളും കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയർ പ്രവർ ത്തനങ്ങൾ വികസിപ്പിക്കും.

എല്ലാ എഫ് എച്ച് സി കൾക്കു ഡയാലിസിസ് യൂനിറ്റ് അനുവദിക്കും. ജില്ലാ ഗോത്ര വർഗ മൊബൈൽ യൂണിറ്റിനായി പുതിയ വാഹനങ്ങൾ ഏർപ്പെടുത്തും ഗോത്രവർഗ്ഗ ജനതക്ക് പ്രത്യേക ആരോഗ്യ പാക്കേജ് അനുവദിക്കും. സർക്കാർ ആയുർവേദ ആശുപത്രികളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ആയുഷ് ഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. പെരിയ, ചീമേനി പ്രദേശങ്ങളിൽ ഔഷധത്തോട്ടങ്ങൾ നിർമ്മിക്കും. ആയുർവേദ ഔഷധ നിർമ്മാണ യൂനിറ്റുകൾ ആരംഭിക്കും. യൂനാനി, സിദ്ധ, ഹോമിയോ ചികിത്സകൾ നൽകുന്ന കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും

ഗോത്ര വർഗ മരുന്നുകൾക്ക് കൂടുതൽ വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തും. സർകാർ ബ്ലഡ് ബാങ്കുകളുടെ എണ്ണം വർദ്ധിപ്പിക്കും. പ്രധാനമന്ത്രി ജൻഔഷധി കേന്ദ്രങ്ങൾ മുഴുവൻ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുവാനുള്ള ശ്രമം നടത്തും. ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിൻ്റെ ദയനീയാവസ്ഥ പരിഹരിക്കും. പട്ടാളക്കാർക്കായി കാസർകോട്ട് ആശുപത്രി സ്ഥാപിക്കും. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പരിപൂർണ ചികിത്സയും, പുനരധി വാസവും കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിൽ നടപ്പിലാക്കും.

ML Ashwini

വിദ്യാഭ്യാസ രംഗം ഇനിയുമേറെ വികസിക്കണം

ചന്ദ്രഗിരി പുഴയുടെ വടക്ക് കേരള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധ എത്താറില്ല. എന്നത് കേരളസംസ്ഥാന രൂപീകരണം മുതൽ കേൾക്കുന്ന പല്ലവിയാണ്. ബഹുഭാഷ സംഗമ ഭൂമിയായ കാസർകോട് ദേശീയ നിലവാരത്തിൽ ഒരു ഭാഷ പഠനകേന്ദ്രം ഇല്ല. കോളേജുകളിൽ ആധുനികമായ കോഴ്‌സുകളോ സൗകര്യങ്ങളോ ഇല്ലാതെ തുടരുകയാണ്.എൻജിനീയറിങ്, മെഡിക്കൽ, ടെക്നിക്കൽ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങൾ ഏറെ ഉണ്ടെങ്കിലും ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് തുടങ്ങിയ പുത്തൻ ആശയങ്ങളിൽ ഉന്നത പഠനം നടത്താവുന്ന പുതിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ഇല്ല. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ പുത്തൻ ആശയങ്ങളിൽ ഉന്നത പഠനം നടത്താവുന്ന പുതിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം പൊയിനാച്ചിയിൽ സ്ഥാപിക്കും. 

ഉറുദു, കന്നട, തുളു, കൊങ്ങിണി, മറാഠി, കറാസ്, ബ്യാരി, ഹവീക്ക്, ശിവള്ളി തുടങ്ങിയ പ്രാദേശികഭാഷ പഠനത്തിനായി മഞ്ചേശ്വരത്ത് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. കണ്ണൂർ യൂനിവേഴ്‌സിറ്റിയുടെ ഒരു ബെഞ്ച് കാസർകോട് സ്ഥാപിക്കും. പി കുഞ്ഞിരാമൻ നായറുടെ പേരിൽ കേന്ദ്ര സർവകലാശാലയിൽ പ്രത്യേക മലയാള ഭാഷ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും. മംഗ്ളുറു, മൈസൂർ യൂനിവേർസിറ്റികളുടെ കോഴ്‌സുകൾ വടക്കൻ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭക്കുവാനുള്ള പരിശ്രമങ്ങൾ നടത്തും. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ അന്താരാഷ്‌ട നിലവാരത്തിൽ ഉയർത്തും. യക്ഷഗാനം, ഹരി കഥ, ബൊമ്മയാട്ടം തുടങ്ങിയവയുടെ പഠനത്തിനായി മഞ്ചേശ്വരം കേന്ദ്രമാക്കി അക്കാദമി സ്ഥാപിക്കും.

ഇനിയുമുണ്ട് പ്രധാനമായവ

സാംസ്‌കാരിക രംഗത്ത് കൂടുതൽ ഉണർവിനായി പരിശ്രമിക്കും. തെയ്യം, പൂരക്കളി തുടങ്ങിയ അനുഷ്‌ഠാന കലാകാരൻമാരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളും സ്ഥാപനങ്ങളും പയ്യന്നൂർ, ചെറുവത്തൂർ കേന്ദ്രമാക്കി ആരംഭിക്കും. കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി ഹൈപ്പർമാർക്കറ്റ് സാഥാപിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ 150 ദിവസങ്ങളിൽ തൊഴിലുറപ്പ് വരുത്താനും കൂലി 500 രൂപയായി വർധിപ്പിക്കാനുമുള്ള ഇടപെടൽ നടത്തും. കൃഷി, മൃഗസംരക്ഷണം തുടങ്ങിയവയിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. കൃഷിക്കാർക്ക് ചെലുത്തും. പ്രവാസ ജീവിതത്തിൽ നിന്ന് മടങ്ങി എത്തിയവർക്കടക്കം സാമൂഹ്യ സുരക്ഷാപെൻഷൻ ഏർപ്പടുത്താനും, കേന്ദ്രവിഹിതം 2000 രൂപയാക്കി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും.

ചെറുപുഴ പഞ്ചായത്തിലെ കാനം എസ്.ടി കോളനിയും, കാഞ്ഞങ്ങാട് കല്ല്യാൺ റോഡിലെ എസ്.സി കോളനിയും ദത്തെടുത്ത് സമഗ്രമായ പദ്ധതി തയ്യാറാക്കി മാതൃകാ കോളനികളാക്കി വികസിപ്പിക്കും. വനാതിർത്തിയിൽ അനുഭവപ്പെടുന്ന വന്യജീവി ഭീതി അകറ്റുന്നതിനായി കേന്ദ്ര വനനിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനായി ശ്രദ്ധചെലുത്തും. ക്ഷേത്ര ഉടമകളുടെ സമ്മതമില്ലാതെ ക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്നതിനെ തടയുന്നതിനായി കേന്ദ്ര ഇടപെടലുകൾ ഉണ്ടാക്കാൻ ശ്രമിക്കും. എല്ലാ പഞ്ചായത്തുകളിലും യുവാക്കൾക്കായി സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും. ചെറുകിട വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കും. എല്ലാ പഞ്ചായത്തുകളിലും വനിതകൾക്കായി പകൽവീടുകൾ ആരംഭിക്കും.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL