city-gold-ad-for-blogger
Aster MIMS 10/10/2023

IUML | യാത്രകൾ ക്രമീകരിച്ച് വോടെടുപ്പിൽ പങ്കാളികളാകണമെന്ന് മുസ്ലിം ലീഗ്

കാസർകോട്: (KasaragodVartha) നാടിൻ്റെ ഭാവി നിർണയിക്കുന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കേരളത്തിൽ ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ പങ്കാളികളാകണമെന്നും അതിനായി എല്ലാ യാത്രകളും മുൻകൂർ ക്രമീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം അഭ്യർത്ഥിച്ചു. 97 കോടി ജനങ്ങൾക്കാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാനുള്ള അവസരം. മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും, രാജ്യത്തിൻ്റെ വീണ്ടെടുപ്പിനും, ദുർഭരണങ്ങൾ അവസാനിപ്പിക്കാനും ജനങ്ങൾ ജാഗ്രതയോടെ വിധിയെഴുതണമെന്നും നേതാക്കൾ പറഞ്ഞു.
  
IUML | യാത്രകൾ ക്രമീകരിച്ച് വോടെടുപ്പിൽ പങ്കാളികളാകണമെന്ന് മുസ്ലിം ലീഗ്

തുടർ ഭരണങ്ങളാൽ ദുരിതത്തിലായ ജനങ്ങളുടെ അവസാന ആയുധമായ വോട്ടവകാശം വിനിയോഗിക്കാനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും ഏപ്രിൽ 26ന് ബൂത്തിൽ എത്തുമെന്ന് ഓരോ വോട്ടർമാരും ഉറപ്പ് വരുത്തണമെന്നും യോഗം അഭ്യർത്ഥിച്ചു. പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.എം മുനീർ ഹാജി, എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ, എം.ബി യൂസുഫ്, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി സംസാരിച്ചു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Muslim League wants to participate in polls to be held on April 26.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL