Found Dead | ഗൃഹനാഥനെ വീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
* വിരലടയാള വിദഗ്ലൂർ സ്ഥലത്തെത്തി
മുളിയാർ: (KasargodVartha) ഗൃഹനാഥനെ വീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടൂർ എരിഞ്ചേരി ചക്ലിയ കോളനിയിലെ പത്മനാഭ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ വഴിയരികിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വരെ വിഷു ആഘോഷത്തിൽ കുടുംബത്തോടൊപ്പം പങ്കാളിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
മൃതദേഹത്തിൽ നെറ്റിയിലും തലയിലും പരുക്കുണ്ട്. സമീപത്ത് ചോരപ്പാടുകൾ പുരണ്ട കല്ലുകൾ കണ്ടെത്തിയതും ദുരൂഹത ഉയർത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒമ്പത് മണിക്കും തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കും ഇടയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ആദൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ലൂർ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതനായ സണ്ണയ്യ - ഗൗരി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാന്തി. മക്കൾ: സന്തോഷ്, ഉമേഷ്, ആശ്രിത, ഉഷ, സൗമ്യ, രമ്യ. മരുമക്കൾ: വസന്തി, ജയന്തി, ശേഖര, സുധീർ, ഹരീഷ. സഹോദരങ്ങൾ: കൃഷ്ണ, ശ്യാമള. ആദൂർ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.