city-gold-ad-for-blogger

Unani | മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി; ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചു; മുടങ്ങിക്കിടന്ന 30 ലക്ഷം രൂപയുടെ മരുന്നുമെത്തി

Unani
Photo - Arranged

ഇനി സംസ്ഥാന സർക്കാർ ഫണ്ടു കൂടി മരുന്നിന് ലഭ്യമാക്കേണ്ടതുണ്ട്. നാഷണൽ ആയുഷ് മിഷൻ്റെ മരുന്നും ലഭിക്കാറുണ്ട്. ജില്ലാ പഞ്ചായത്ത് ഈ വർഷം പാലിയേറ്റീവ് രോഗികൾക്ക് വേണ്ടി അഞ്ച് ലക്ഷം രൂപയുടെ മരുന്ന് അനുവദിച്ചിട്ടുണ്ട്

മൊഗ്രാൽ: (KasaragodVartha) കേരളത്തിലെ ആദ്യ യൂനാനി ഗവ: ഡിസ്പെൻസറിയായ കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ  യൂനാനി ഡിസ്പെൻസറിയിൽ അടിസ്ഥാന സൗകര്യ വികസനം ഒരുക്കിയതോടെ രോഗികളുടെ എണ്ണത്തിൽ വൻവർധനവ്. ഇതേ തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്ത് മരുന്നു വാങ്ങാൻ നൽകിവരുന്ന തുകയും വർദ്ധിപ്പിച്ചു. 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപയാണ് മരുന്നിനായി വകവരുത്തിയത്. മരുന്ന് ആശുപത്രിയിൽ എത്തിയിട്ടുമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂലം പെരുമാറ്റചട്ടം നില നിന്നിരുന്നതിനാൽ മരുന്ന് വാങ്ങൽ നടന്നിരുന്നില്ല. ഇതുമൂലം ഡിസ്പെൻസറിയിൽ മരുന്ന് ക്ഷാമവും ഉണ്ടായിരുന്നു. മരുന്ന് വ്യാഴാഴ്ച മുതൽ എത്തിത്തുടങ്ങിയതോടെ ക്ഷാമത്തിന് പരിഹാരവുമായി. ഇനി സംസ്ഥാന സർക്കാർ ഫണ്ടു കൂടി മരുന്നിന് ലഭ്യമാക്കേണ്ടതുണ്ട്. നാഷണൽ ആയുഷ് മിഷൻ്റെ മരുന്നും ലഭിക്കാറുണ്ട്. ജില്ലാ പഞ്ചായത്ത് ഈ വർഷം പാലിയേറ്റീവ് രോഗികൾക്ക് വേണ്ടി അഞ്ച് ലക്ഷം രൂപയുടെ മരുന്ന് അനുവദിച്ചിട്ടുണ്ട്.

കേരള- കർണാടക അതിർത്തി പ്രദേശങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ദിവസേന യൂനാനി ചികിത്സ തേടി മൊഗ്രാലിൽ എത്തുന്നത്. ദിവസേന 200 ഓളം ടോക്കനുകൾ കൊടുക്കുമെങ്കിലും തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഷക്കീർ അലി കാസർകോട് വാർത്തയോട് പറഞ്ഞു. തൊട്ടടുത്തു കിടക്കുന്ന മൊഗ്രാൽ ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നിരവധി വിദ്യാർത്ഥികളും ചികിത്സ തേടി യൂനാനി ഡിസ്പെൻസറിയിൽ എത്തുന്നുണ്ട്.

പാർശ്വഫലങ്ങൾ ഒന്നുമില്ലാത്തതും, ചികിത്സയിലൂടെ രോഗശാന്തി ലഭിക്കുന്നതുമാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെയാണ് യൂനാനി ഡിസ്പെൻസറിക്ക് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ആണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ ലാബ്, ഫിസിയോതെറാപ്പി, റെജിമെൻ തെറാപ്പി (ഹിജാമ, കപ്പിംഗ്, മസാജ്, വെരിക്കോസ് വെയിനിനും വെരിക്കോസ് അൾസറിനും ഫലപ്രദമായ ചികിത്സ), പാലിയേറ്റിവ് കെയർ എന്നീ സേവനങ്ങളും ലഭ്യമാണ്.

Clinic

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia