Felicitated | മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിന് ഷിരൂർ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പങ്കെടുത്തതിന് സ്വീകരണം
പത്ത് ദിവസത്തോളം കർണ്ണാടക സർക്കാരിനൊപ്പം ക്യാമ്പ് നടത്തി
കാസർകോട്: (KasargodVartha) കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പത്ത് ദിവസത്തോളം കർണ്ണാടക സർക്കാരിനൊപ്പം ക്യാമ്പ് നടത്തിയ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഷാൾ അണിയിച്ച് സ്വീകരണം നൽകി.
സി.ടി. അഹമ്മദലി, എ. അബ്ദുൽ റഹ്‌മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.ഇ.എ. ബക്കർ, എ.എം. കടവത്ത്, എ.ബി. ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, യഹ്‌യ തളങ്കര, അൻവർ ചേരങ്കൈ, സലാം കന്യപ്പാടി, ടി.ആർ. ഹനീഫ്, സലീം തളങ്കര, അനീസ് മാങ്ങാട്, റാഫി പള്ളിപ്പുറം, അബ്ദുള്ള ആറങ്ങാടി, അബ്ദുൽ റഹ്‌മാൻ പൊവ്വൽ, അസീസ് എം.കെ., ഹനീഫ് മീത്തൽ മാങ്ങാട്, സുബൈർ കെ.കെ., ബദറുദ്ദീൻ, സമീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.