city-gold-ad-for-blogger
Aster MIMS 10/10/2023

Obituary | നട്ടുച്ചക്ക് റോഡരികിലൂടെ നടന്നുവരികയായിരുന്ന മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

Man who was walking on the road collapsed and died
ഹൃദയ സംബന്ധമായ അസുഖമുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്

കാസര്‍കോട്: (KasargodVartha) നട്ടുച്ചക്ക് റോഡരികിലൂടെ നടന്നുവരികയായിരുന്ന മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ബുധനാഴ്ച ഉച്ചയ്ക്ക് 1.10 മണിയോടെ നുള്ളിപ്പാടിയിലെ റോഡരികിലൂടെ  നടന്നുപോകുന്നതിനിടയിലാണ് കുഴഞ്ഞുവീണത്.

പ്രദേശവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 108 ആംബുലന്‍സ് എത്തി ഇയാളെ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. ഇയാളുടെ കീശയിൽ നിന്നും പാരസെറ്റമോള്‍ ഗുളിക കണ്ടെത്തിയിട്ടുണ്ട്.

ഏതെങ്കിലും അസുഖത്തിന് ചികിത്സയ്ക്ക് വന്നതാണോയെന്നാണ് സംശയിക്കുന്നത്.  സൂര്യാഘാതമൊന്നുമല്ല മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരിച്ചയാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തെകുറിച്ച് വിവരമറിയുന്നവര്‍ ജെനറല്‍ ആശുപത്രിയുമായി ബന്ധപ്പെടണം.

Man Collapsed

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL