city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Financial Aid | കിടപ്പാടവും ഭൂമിയും ബാങ്ക് ജപ്തി ചെയ്തു; ഭാര്യയുടെ ചികിത്സയുമായപ്പോൾ 20 ലക്ഷം രൂപയുടെ കടക്കെണിയിലായി; സഹായം പ്രതീക്ഷിച്ച് കണ്ണീരുമായി ഗൃഹനാഥന്‍

Man seeks financial help
* ഈ വീട് ഒരാഴ്ചക്കുള്ളില്‍ ലേലം ചെയ്യാനാണ് ബാങ്കിന്റെ തീരുമാനം

കാസര്‍കോട്: (KasaragodVartha) വീട് നിര്‍മാണത്തിനായെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തതോടെ ദുരിതത്തിലായതായി രാജപുരം പനത്തടി പെരുതടിയിലെ പി എം രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാഞ്ഞങ്ങാട് എച് ഡി എഫ് സി ബാങ്കാണ് രാജന്റെ 10 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്തത്. രാജനോട് ഈ വീട്ടില്‍ പ്രവേശിക്കരുതെന്നും, പ്രവേശിച്ചാല്‍ കോടതിയലക്ഷ്യ കേസുമായി മുന്നോട്ടുപോകുമെന്നുമാണ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.  

പോകാന്‍ മറ്റ് സ്ഥലം ഇല്ലാത്തതുകൊണ്ട് രാജന്‍ വീടിന്റെ വരാന്തയിലാണ് രാത്രി കിടന്നുറങ്ങുന്നത്.  കൂലിപ്പണിക്കാരനായ ഇദ്ദേഹം 2013ലാണ് എട്ട് ലക്ഷം രൂപ എച് ഡി എഫ് സി ബാങ്കിന്റെ കാഞ്ഞങ്ങാട്  ശാഖയില്‍ നിന്ന് വായ്പയെടുത്തത്. ഇതില്‍ 2017 വരെ നാല് ലക്ഷത്തോളം രൂപ തിരിച്ചടച്ചിരുന്നു.  2017 ല്‍ ഭാര്യയ്ക്ക് അര്‍ബുദം ബാധിച്ചതോടെ കൂലിപ്പണിക്കാരനായ രാജന് മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.  

ഭാര്യയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രി, മംഗ്‌ളുറു കെഎംസി, കോഴിക്കോട് മെഡികല്‍ കോളജ്, കണ്ണൂർ മെഡികല്‍ കോളജ്, തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, പുതുച്ചേരിയിലെ ജിപ്‌മർ എന്നിവിടങ്ങളില്‍ മാറി മാറി ചികിത്സിപ്പിച്ചെങ്കിലും കഴിഞ്ഞവര്‍ഷം ഭാര്യ മരിച്ചിരുന്നു. കിടപ്പാടം നഷ്ടപ്പെട്ടതോടെ 13 വയസുള്ള ഏഴാംക്ലാസ് വിദ്യാർഥിനിയായ മകള്‍ പട്ടികവിഭാഗക്കാര്‍ക്കുള്ള സ്‌കൂളിലെ ഹോസ്റ്റലില്‍ തന്നെ താമസിക്കുകാണ്. പോകാന്‍ സ്ഥലമില്ലാത്തതുകൊണ്ടാണ് അവധിക്ക് പോലും വീട്ടില്‍ പോകാതെ ഹോസ്റ്റലിൽ തങ്ങുന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകന്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഹോസ്റ്റലിലുമാണ് കഴിയുന്നത്. 

വീടു നിര്‍മാണത്തിന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഇപ്പോള്‍ ബാധ്യത 15 ലക്ഷം രൂപയായിട്ടുണ്ട്. ഇതോടെയാണ് ബാങ്ക് ജപ്തി നടപടി സ്വീകരിച്ചത്.  ഈ വീട് ഒരാഴ്ചക്കുള്ളില്‍ ലേലം ചെയ്യാനാണ് ബാങ്കിന്റെ തീരുമാനം. ഭാര്യയുടെ രോഗചിത്സയ്ക്കായി പലരില്‍ നിന്നും വായ്പാ വാങ്ങിയ അഞ്ച് ലക്ഷം രൂപ അടക്കം ഇപ്പോള്‍ കടബാധ്യത 20 ലക്ഷമായി മാറിയിട്ടുണ്ട്. കിടപ്പാടം ലേലം ചെയ്തുപോയാല്‍ തനിക്ക് ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നാണ് രാജന്‍ പറയുന്നത്. ഇദ്ദേഹം പേരില്‍ ഹൊസ്ദുര്‍ഗ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ ബാങ്ക് അകൗണ്ട് തുടങ്ങിയിട്ടുണ്ട്.  ഉദാരമതികള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് രാജനിപ്പേള്‍. അകൗണ്ട് വിവരങ്ങൾ താഴെ.

Account Number: 38631007225
Name: Rajan PM
Bank: SBI Hosdurg Branch 
IFSC Code: SBIN0070402
Google Pay Number: 9496808703 

Financail aid

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia