Accident | റോഡരികിലൂടെ നടന്നുപോകുകയായിരുന്നയാൾ കാറിടിച്ച് മരിച്ചു
Updated: Jun 3, 2024, 12:00 IST
ഞായറാഴ്ച വൈകിട്ട് ചന്തേരയിലാണ് അപകടം നടന്നത്.
ചന്തേര: (KasaragodVartha) റോഡരികിലൂടെ നടന്നുപോകുകയായിരുന്നയാൾ കാറിടിച്ചു മരിച്ചു. ചന്തേരയിലെ അബൂബകറിന്റെ മകൻ എം അബ്ദുൽ ബശീർ (52) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.45 ഓടെ ചന്തേരയിലാണ് അപകടം നടന്നത്.
തൃക്കരിപ്പൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ആൾടോ കാർ ആണ് ഇടിച്ചു വീഴ്ത്തിയത്. ഇടിച്ച കാർ നിർത്താതെ പോയെങ്കിലും പിന്നീട് പിടികൂടി. പരുക്കേറ്റ ബശീറിനെ ഉടൻ ചെറുവത്തൂർകെഎഎച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളേജ് ആശുപത്രി മോർചറിയിലേക്ക് മാറ്റി. നേരത്തെ കാലിക്കടവ് ഓടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു ബശീർ.