Injured | 'വീട്ടിൽ സൂക്ഷിച്ച പന്നി പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരം'
Oct 4, 2024, 23:08 IST
Representational Image Generated by Meta AI
● കയ്യിലും മുഖത്തും ഗുരുതരമായി പരിക്കേറ്റു.
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● ബേഡകത്താണ് സംഭവം.
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● ബേഡകത്താണ് സംഭവം.
ബേഡകം: (KasargodVartha) വീട്ടിൽ സൂക്ഷിച്ച പന്നി പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. കരിവേടകം, ബണ്ടങ്കൈയിലെ മോഹനന് (40) ആണ് പരിക്കേറ്റത്. ഇയാളെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. വീട്ടിൽ വെച്ച് പന്നി പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനിടയിൽ പൊട്ടി ത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ബേഡകം പൊലീസ് മോഹനനെതിരെ സ്വമേധയാ കേസെടുത്തു.
വിവരമറിഞ്ഞ് ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രനും സംഘവും മോഹനൻ്റെ വീട്ടിലെത്തി അന്വേഷണം നടത്തി. സ്ഫോടനത്തിൽ ജനലുകൾക്കും വാതിലുകൾക്കും നാശം സംഭവിച്ചു.
#KeralaAccident #FirecrackerInjury #KasaragodNews #SafetyFirst