Obituary | കോഴിയെ രക്ഷിക്കാനിറങ്ങി, കയറിന്റെ പിടുത്തം വിട്ട് കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം
* മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക് മാറ്റി
മുള്ളേരിയ: (KasaragodVartha) കിണറ്റിൽ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. നെട്ടണിഗെ കിന്നിംഗാർ പടൈമൂലയിലെ പി സതീശൻ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.30 മണിയോടെയായിരുന്നു സംഭവം.
വീടിനടുത്തുള്ള രവി നായിക് എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ കോഴിയെ കിണറിലിറങ്ങി പുറത്തെടുക്കുന്ന സമയത്ത് അബദ്ധത്തിൽ കയറിന്റെ പിടുത്തം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയവർ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക് മാറ്റി. സുന്ദര - സീതു ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമാവതി. വിദ്യാർഥികളായ ശർശാന്ത്, ശരണ്യ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: സഞ്ജീവ, വിജയ, ഗീത.