Accident | ടോറസ് ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു
Updated: Apr 29, 2024, 12:41 IST
* ചെറുപുഴ മേലെ ബസാറിൽ തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം
ചെറുപുഴ: (KasargodVartha) ടോറസ് ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. വെസ്റ്റ് എളേരി നാട്ടക്കല്ല് കരുവങ്കയത്തെ കുമാരൻ (55) ആണ് മരിച്ചത്. ചെറുപുഴ മേലെ ബസാറിൽ തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
ജോലിക്കായി കുമാരൻ രാവിലെ ചൂരൽ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് രാജഗിരി ഭാഗത്തുനിന്നും പെരിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചത്. ലോറിയുടെ ടയറുകൾ തലയിലൂടെ കയറി ഇറങ്ങിയതിനെ തുടർന്ന് കുമാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഇടിച്ച ടോറസ് ലോറി ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദ്ദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രി മോർചറിയിലേക്ക് മാറ്റി.