Obituary | നീലേശ്വരത്ത് ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു
Updated: May 22, 2024, 17:25 IST
* മടിക്കൈ ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ ആണ് മരിച്ചത്.
നീലേശ്വരം: (KasaragodVartha) ജില്ലയിൽ ബുധനാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിലും മഴയിലും ഗുഹനാഥൻ മരിച്ചു. മടിക്കൈ ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (55) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ ജോലിക്കിടയിലാണ് ഇടിമിന്നലേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീടിനടുത്തുള്ള പമ്പ് ഹൗസിന് സമീപത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: ഗിരീഷ്,രതീഷ്, സുധീഷ്.