Obituary| മകന്റെ കല്യാണ പന്തൽ ഒരുക്കുന്നതിനിടയിൽ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
Updated: Jun 6, 2024, 13:07 IST
* ബെദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ ഉടുവ മുഹമ്മദ് കുഞ്ഞി ആണ് മരിച്ചത്
മൊഗ്രാൽ പുത്തൂർ: (KasargodVartha) മകന്റെ കല്യാണ പന്തൽ ഒരുക്കുന്നതിനിടയിൽ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. കർഷക തൊഴിലാളിയായിരുന്ന ബെദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ ഉടുവ മുഹമ്മദ് കുഞ്ഞി (62) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് മകന്റെ കല്യാണം നിശ്ചയിച്ചിരുന്നത്. മുറ്റത്ത് പന്തൽ ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപ്രതീക്ഷിത വിയോഗം കുടുംബത്തിനെയും നാടിനെയും ദുഖത്തിലാഴ്ത്തി.
ഭാര്യ: മറിയം ഉമ്മ. മക്കൾ: മിർശാദ്, ബാസിത്, റുബീന, മിസ്‌രിയ, ആഇശ. മരുമക്കൾ: ശരീഫ്, അബ്ബാസ്, റിയാസ്.
സഹോദരങ്ങൾ: ഖാദർ, കുഞ്ഞാലി, ഉമ്പു, റുഖിയ, ഫാത്വിമ, ആഇശ, സൈനബ്. ഉടുവാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.