Kottayam Somaraj | ചലച്ചിത്ര- മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു
*മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
*ഏതാനും നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു
കോട്ടയം: (KasargodVartha) ചലച്ചിത്ര- മിമിക്രി താരം കോട്ടയം സോമരാജ് (62) അന്തരിച്ചു. പുതുപ്പള്ളിയിലെ വസതിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അന്ത്യം. മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാഥികന്‍, മിമിക്രി താരം, നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തിളങ്ങിയ കോട്ടയം സോമരാജ് അഞ്ചരകല്യാണം, കണ്ണകി, കിങ് ലയര്‍, ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍ തമ്പി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരകഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായിരുന്നു. ചാനല്‍ കോമഡി താരമായി തിളങ്ങിയ സോമരാജ്, ഏതാനും നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.