Award | മാധവൻ പാടി സ്‌മാരക പുരസ്‍കാരം പിഎം ജാബിറിന്
ഷാർജ: (KasaragodVartha) മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ദീർഘകാല മാനേജിങ് കമ്മിറ്റി അംഗവുമായിരുന്നു മാധവൻ പാടിയുടെ സ്മരണാർത്ഥം മാസ് ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് ഒമാനിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക മേഖലയിൽ സജീവമായിരുന്ന പിഎം ജാബിറിന് സമ്മാനിക്കും. പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തനങ്ങളെ മുൻ നിറുത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്.
മാസ് നാല്പതാം വാർഷിക ആഘോഷ സമാപന സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് വാഹിദ് നാട്ടിക അവാർഡ് പ്രഖ്യാപനം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ സംബന്ധിച്ചു. മാസ് മുൻ പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന ചെയർമാനും മാസ് സെക്രട്ടറി സമീന്ദ്രൻ, അനിൽ അമ്പാട്ട് എന്നിവർ അംഗങ്ങളും ആയ അവാർഡ് നിർണായ കമ്മിറ്റിയാണ് വിവിധ വ്യക്തിത്വ നോമിനേഷനിൽ നിന്ന് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് ദാനം പിന്നീട് നടത്തും.