Vote | കർണാടക നിയമസഭ സ്പീക്കർ യു ടി ഖാദർ കുടുംബ സമേതം എത്തി വോട്ട് ചെയ്തു
* ദക്ഷിണ കന്നഡയിൽ ബിജെപിയുടെ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയും കോൺഗ്രസിലെ പത്മരാജ് ആർ പൂജാരിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്
മംഗ്ളുറു: (KasaragodVartha) കർണാടക നിയമസഭ സ്പീക്കറും മംഗ്ളുറു എംഎൽഎയുമായ യു.ടി ഖാദർ ദക്ഷിണ കന്നട മണ്ഡലത്തിലെ മംഗ്ളുറു ജറഡഗുഡെ രന്തഡ്ക ഹയർ പ്രൈമറി സ്കൂൾ ബൂത്തിൽ വോട്ട് ചെയ്തു. ഭാര്യ ലമീസ് ഖാദർ, മകൾ ഹവ്വ നസീമ എന്നിവർക്ക് ഒപ്പം സ്പീക്കർ രാവിലെ തന്നെ ബൂത്തിൽ എത്തി. സ്പീക്കറുടെ പേഴ്സണൽ അസിസ്റ്റന്റ് മുഹമ്മദ് ലിബ്സത്ത്, കോൺഗ്രസ് നേതാവ് ജബ്ബാർ ബോളിയാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ദക്ഷിണ കന്നഡ ലോക്‌സഭാ മണ്ഡലത്തിൽ 71.83 ശതമാനവും ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ 72.13 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ദക്ഷിണ കന്നഡയിൽ ബിജെപിയുടെ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയും കോൺഗ്രസിലെ പത്മരാജ് ആർ പൂജാരിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ ബിജെപിയുടെ കോട്ട ശ്രീനിവാസ് പൂജാരിയും കോൺഗ്രസിലെ കെ ജയപ്രകാശ് ഹെഗ്‌ഡെയും തമ്മിലായിരുന്നു പോരാട്ടം.