city-gold-ad-for-blogger
Aster MIMS 10/10/2023

Controversy | പ്രകാശ് ജാവ്‌ദേകറെ കണ്ടുവെന്നും എന്നാൽ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയില്ലെന്നും ഇ പി ജയരാജൻ; എൽഡിഎഫ് കൺവീനർക്ക് ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി

Politics
* കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ഇ പി ജയരാജൻ 
* നന്ദകുമാർ തനിക്കെതിരെയും പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി 

കണ്ണൂർ: (KasargodVartha) തിരഞ്ഞെടുപ്പ് ദിനത്തിൽ ചർച്ചയായി ഇ പി ജയരാജൻ വിവാദം. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേകറെ കണ്ടുവെന്നും എന്നാൽ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. അതേസമയം ഇ പി ജയരാജന് ജാഗ്രത കുറവുണ്ടായെന്ന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ശിവനോട് പാപി ചേർന്നാൽ ശിവനും പാപിയായി മാറുമെന്ന പഴഞ്ചൊല്ലുണ്ടെന്നും ദല്ലാൾ നന്ദകുമാറിനെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

'കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്ന് ഗൂഢാലോചന'

തന്റെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ ജാവ്‌ദേകര്‍ വന്നിരുന്നുവെന്നാണ് ഇ പി ജയരാജൻ സ്ഥിരീകരിച്ചത്. വീട്ടില്‍ വന്നയാളോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. 
മകന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് ജാവ്‌ദേകര്‍ വന്നത്. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ അതുവഴി പോയപ്പോള്‍ കണ്ട് പരിചയപ്പെടാന്‍ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാന്‍ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാന്‍ പറഞ്ഞു. കെ സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. 

ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തിയ ഈ ആരോപണങ്ങള്‍. സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാന്‍ നടത്തിയ നീക്കക്കം മാത്രമാണ് തനിക്കെതിരായ ആരോപണം. ഞാന്‍ ബിജെപിയിലേക്ക് പോകുമെന്നതും ചര്‍ച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ്. സുധാകരനും ശോഭാ സുരേന്ദ്രനും തമ്മില്‍ ആന്തരിക ബന്ധമുണ്ട്. ശോഭ സുരേന്ദ്രനുമായി തന്റെ മകന് ബന്ധമില്ല. ഒരു വിവാഹത്തിന് വച്ച് കണ്ട പരിചയം മാത്രമാണ് ഉള്ളത്. ശോഭയുടെ മൊബൈല്‍ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തില്‍ ഞങ്ങളെ വലിച്ചിഴക്കേണ്ടെന്നും ഇ പി പറഞ്ഞു.ജയരാജൻ കൂട്ടിച്ചേർത്തു.

'നന്ദകുമാർ തനിക്കെതിരെയും പ്രവർത്തിച്ചിട്ടുണ്ട്'

ഇ പി ജയരാജൻ പാർടി വിട്ടുപോവുമെന്ന് കരുതുന്നില്ലെന്നും അത്തരമൊരു സാഹചര്യം നിലവിൽ ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇ പി ജയരാജന് ജാഗ്രത കുറവുണ്ടായി. വിപുലമായ സൗഹൃദമുള്ളയാളാണ് ഇ പി. അതു കൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ സംഭവിച്ചേക്കാം. തനിക്ക് നേരത്തെ അറിയാവുന്നയാളാണ് ദല്ലാൾ നന്ദകുമാർ. തനിക്കെതിരെയും പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടതിൽ തെറ്റില്ല. ഞാനും ജാവേദ്ക്കറെ കണ്ടിട്ടുണ്ട്. അന്ന് കണ്ടപ്പോൾ ഇലക്ഷൻ കാര്യങ്ങളാണ് സംസാരിച്ചത്. നിങ്ങൾക്ക് സീറ്റ് കിട്ടില്ലെന്നും പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര സർകാരിൻ്റെ വിലയിരുതലായിരിക്കുമെന്നും സംസ്ഥാന സർകാരിൻ്റെതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൂഢാലോചനയെന്ന് എം വി ഗോവിന്ദന്‍

രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 'രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന എല്ലാ മേഖലയിലും നമ്മള്‍ ആരെയെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഞാനും എംഎം ഹസനും ബിജെപി നേതാവ് കൃഷ്ണദാസും കണ്ടിരുന്നു. വളരെ സൗഹൃദമായിരുന്നു. പക്ഷേ കര്‍ശനമായ അഭിപ്രായവ്യത്യാസമാണ് ഉള്ളത്. 

വ്യക്തിപരമായ സൗഹൃദമല്ല, രാഷ്ട്രീയമാണ് ഇവിടെ പ്രശ്‌നം. മുഖ്യമന്ത്രിക്കും പാര്‍ടിക്കും സര്‍കാരിനും പാര്‍ടി നേതാക്കള്‍ക്കുമെല്ലാം എതിരെ നിരവധിയായ പ്രചരണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നുണ്ട്. വോടിങ് അവസാനിക്കുന്നത് വരെയേ ഇതുണ്ടാകൂ. ഇതെല്ലാം ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL