city-gold-ad-for-blogger
Aster MIMS 10/10/2023

Rajmohan Unnithan | 'പ്രഥമ പരിഗണന എയിംസ്, മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞു', കഴിഞ്ഞ 5 വർഷത്ത പ്രവർത്തനങ്ങൾ വ്യക്തമാക്കി രാജ്‌മോഹൻ ഉണ്ണിത്താൻ

Rajmohan Unnithan
* കാസർകോട്ടേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൊണ്ടുവന്നു
* വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഞ്ച് വർഷം കൊണ്ട് 16 ബസുകൾ അനുവദിച്ചു

കാസർകോട്:  (KasaragodVartha) കഴിഞ്ഞ അഞ്ച് വർഷവും കാസർകോട് പാർലമെന്റ് മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞെന്ന വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ. എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉൾപ്പടെ വിവിധ സർകാർ വകുപ്പുകളിൽ നിന്നും നിരവധി പദ്ധതി കളും ധനസഹായവും മുൻകാലങ്ങളിലെ എം പിമാരെക്കാൾ കൂടുതൽ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിൽ യുഡിഎഫ് ഭരണമില്ലാത്ത പഞ്ചായത്, മുൻസിപൽ മേഖലകളിൽ പല വിക‌സന പദ്ധതികളും എത്തിക്കാൻ സാധിച്ചിട്ടില്ലെന്നത് യാഥാർഥ്യമാണെന്നും എംപിയുടെ പ്രാദേശിക വികസന പദ്ധതികൾ അംഗീകരിക്കാനോ നടപ്പിലാക്കാനോ, എന്തിലും രാഷ്ട്രീയം കാണുന്ന എൽഡിഎഫ് തയ്യാറാകാത്തതാണ് അതി‌ന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

തിരഞ്ഞെടുക്കപ്പെട്ടാൽ എന്തൊക്കെ ചെയ്യുമെന്നും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനവും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

പ്രഥമ പരിഗണന എയിംസ് 

കാസർകോടിന്റെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥ മാറ്റാൻ എയിംസിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുമ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥി അടക്കമുള്ള നേതാക്കന്മാർ രാജാവിനെ കാണുമ്പോൾ കവാത്ത് മറക്കുകയാണ്. മുഖ്യമന്ത്രി എയിംസ്  കോഴിക്കോട്ട് വേണമെന്ന് പറയുമ്പോൾ തിരുവായിക്ക് എതിർവായ് ഇല്ലാത്ത സമീപനമാണ് ഇടതുപക്ഷ സ്ഥാനാർഥിക്ക്.

കുതിച്ച് പാഞ്ഞ് റെയിൽവെ വികസനം

റെയിൽവെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമെന്ന നിലയിൽ റെയിൽവേക്ക് വേണ്ടി ഒരുപാട് വികസന പ്രവർത്തങ്ങൾ നടത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. പയ്യന്നൂർ, കാസർകോട് സ്‌റ്റേഷനുകളെ അമൃത് ഭാരത് പദ്ധതിയിൽ പെടുത്തി 32.12 കോടിയും 25.04 കോടിയും അനുവദിപ്പിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി പുതുതായി ഏഴ് മേൽപാലങ്ങൾ നിർമ്മിക്കാൻ 245 കോടി 30 ലക്ഷം രൂപ അനുവദിപ്പിച്ചു

പുതുതായി അനുവദിച്ച ഏഴ് മേൽപാലങ്ങൾ

1. കണ്ണപുരം - 32.03 കോടി
2. കണ്ണപുരം - 31.6 കോടി
3. ഏഴിമല - 41.9 കോടി
4. തൃക്കരിപ്പൂർ - 31.06 കോടി
5. തൃക്കരിപ്പൂർ ഇളമ്പച്ചി - 31.92 കോടി
6. കോട്ടിക്കുളം - 44.12 കോടി
7. മഞ്ചേശ്വരം - 32.08 കോടി

കാസർകോട്ടേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൊണ്ടുവന്നു. അതിൽ ഒരെണ്ണം മംഗലാപുരത്തേക്ക് നീട്ടി. 10 വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലേക്ക് അനുവദിക്കണമെന്ന് ഞാൻ പാർലമെൻ്റിൽ ആവശ്യപ്പെട്ടു. മംഗലാപുരം രാമേശ്വരം ട്രെയിൻ 3 തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പി ക്കുന്നു. കാഞ്ഞങ്ങാട് കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ കേരള - കർണാടക ഗവൺമെൻ്റുകളിലും കേന്ദ്ര ഗവൺമെൻ്റിലും ശക്തമായ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുന്നു. പള്ളിക്കര മേൽപാല നിർമാണം വേഗത്തിലാക്കി

കാസർകോട്ടേക്കുള്ള പ്രധാന ഗതാഗത യാത്രാ മാർഗമായ ദേശീയപാത 66 ൽ നീലേശ്വരം-പള്ളിക്കര മേൽപാലം നിർമ്മാണം സാങ്കേതിക പ്രശ്‌നങ്ങളെ ത്തുടർന്ന് നാളുകളായി മുടങ്ങി കിടന്നപ്പോൾ എം.പി.എന്ന നിലയിൽ കാര്യക്ഷമമായി ഇടപെടുകയും. കൃത്യമായ ഇടപെടലിലൂടെ സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു എന്നതും വലിയ നേട്ടമാണ്.

നിർമിച്ച റോഡുകൾ:

മഞ്ചേശ്വരം ബ്ലോകിൽ 13 കോടി 67 ലക്ഷം രൂപ (17.293 കി.മീ.) യും കാസർകോട് ബ്ലോകിൽ 9 കോടി 5 ലക്ഷം രൂപ (11.425കി.മീ.)യും കാറഡുക്ക ബ്ലോകിൽ 9 കോടി 6 ലക്ഷം രൂപ (12.52 കി.മീ.)യും കാഞ്ഞങ്ങാട് ബ്ലോകിൽ 14 കോടി 56 ലക്ഷം രൂപ (18.138 കി.മീ.) യും നീലേശ്വരം ബ്ലോകിൽ 6 കോടി 57 ലക്ഷം രൂപ (10.516 കി.മീ) യും പരപ്പ ബ്ലോകിൽ 5 കോടി 97 ലക്ഷം രൂപ (9.918 കി.മീ) യും പയ്യന്നൂർ ബ്ലോകിൽ 38 കോടി 88 ലക്ഷം രൂപയും (37.32 കി.മീ.) ചിലവഴിച്ച് പി.എം.ജി.എസ്.വൈ റോഡുകളും ഇതിനുപുറമേ പയ്യന്നൂർ ബ്ലോകിലെ കോയിപ്രയിൽ താലിച്ചാൽ തെന്നം പാലത്തിന്റെ നിർമ്മാണത്തിനായി 20 കോടി 9 ലക്ഷം രൂപയും ചിലവഴിച്ചിട്ടുണ്ട്.

കേന്ദ്ര റോഡ് 

കേന്ദ്ര റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ച് പയ്യന്നൂർ ബ്ലോകിലെ പത്ത് കിലോ മീറ്റർ റോഡ് നിർമ്മാണമാണ് സാധ്യമാക്കിയത്.

ദുരിതാശ്വാസ നിധി

കേന്ദ്ര ഗവൺമെന്ററിൻ്റെ ചികിത്സാസഹായ ഫണ്ടിൽ നിന്നും കാൻസർ, വൃക്ക, കരൾ, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് 2.50 കോടി രൂപ പാവപ്പെട്ടവർക്ക് വാങ്ങി നൽകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്

അടിസ്ഥാന സൗകര്യ വികസനം

കഴിഞ്ഞ അഞ്ച് വർഷം അടിസ്ഥാന സൗകര്യ വികസനത്തിന് ഞാൻ ഊന്നൽ നൽകി യിട്ടുണ്ട്. കുടിവെള്ള പദ്ധതിക്കായി 28 ലക്ഷം രൂപയും കമ്മ്യൂണിറ്റി ഹാളുകളുടെ നിർമ്മാണത്തിന് 94.5 ലക്ഷം രൂപയും വിവിധ ശ്‌മശാനങ്ങളുടെ നിർമ്മാണത്തിന് 45 ലക്ഷം രൂപയും തൈക്കടപ്പുറം സുനാമി കോളനിക്ക് കുടിവെള്ള പദ്ധതിക്കായി 15 ലക്ഷം രൂപയും ചിലവഴിച്ചു. കാസർകോട് പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ 267 മിനിമാസ്റ്റ്/ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കൂടാതെ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1 കോടി 8 ലക്ഷം രൂപയ്ക്ക് റോഡുകൾ നിർമ്മിക്കുകയും ഗതാഗത യോഗ്യമാക്കുകയും ചെയ്‌തിട്ടുണ്ട്. 

കിനാനൂർ-കരിന്തളം റോഡ്, കയ്യൂർ-ചീമേനി ടൗൺ റോഡ്, പാക്കം- മുത്തടി നാരയാർ റോഡ്, പാണ്ടിക്കാനം-കുട്ടിയാനം റോഡ്, തൃക്കരിപ്പൂർ പഞ്ചായത് മൊട്ടമ്മൽ റോഡ്, പട്ടുവം ഗ്രാമപഞ്ചായത് പടിഞ്ഞാറെച്ചാൽ പട്ടികജാതി കോളനി ബണ്ട് റോഡ്, മാടായി ഗ്രാമപഞ്ചായത് ചടയൻ കോളനി റോഡ് ടാറിങ്, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായതിലെ ഏര്യം ഉന്നമുരിക്ക് റോഡ് കോൺക്രീറ്റിംഗ് തുടങ്ങിയവയാണ് ഗതാഗതയോഗ്യമാക്കിയത്. പ്രധാന റോഡുകൾ കൂടാതെ 45 ലക്ഷം രൂപ ചിലവിൽ കാസർകോട് നഗരസഭാ പരിധിയിൽ വോളിബോൾ, ഷട്ടിൽ കോർട്ടും, പവലിയനും ഇതിനുപുറമെ മൂന്ന് ലക്ഷം രൂപക്ക് മാനടുക്കം ഗവൺമെൻ്റ് എൽ.പി സ്‌കൂളിൽ കളിസ്ഥലവും അനുവദി ച്ചിട്ടുണ്ട്.

സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിന് വലിയ മുൻഗണനയാണ് ഞാൻ നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അംഗവൈകല്യം വന്ന ഭിന്നശേഷിക്കാർക്ക് ഇലക്ട്രികൽ വീൽചെയറും മുച്ചക്രവാഹനവും അനുവദിച്ച വകയിൽ 66 ലക്ഷം വിനിയോഗിച്ചിട്ടുണ്ട്. കാൽമുറിച്ചു മാറ്റിയവർക്ക് എട്ട് ലക്ഷം രൂപയ്ക്ക് കൃത്രിമകാൽ വാങ്ങി നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസം

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഞ്ച് വർഷം കൊണ്ട് 16 ബസുകൾ അനുവദിച്ചു. ഇതിനായി നാല്  കോടി രൂപ ചിലവഴിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളുകൾക്കും കോളജുകൾക്കും 29.8 ലക്ഷം രൂപയ്ക്ക് ലാപ്ടോപ്പുകളും പ്രൊജക്റ്ററുകളും മൈക് സെറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകിയിട്ടുണ്ട്. പെരിയ കേന്ദ്ര സർവകലാശാലക്ക് കീഴിൽ ഒരു മെഡികൽ കോളജും ചൗക്കി സി.പി.സി.ആർ.ഐ കാർഷിക കോളേജും മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയവും അനുവദിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു.

ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് ഇടപെടൽ 

മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായ ഗ്രാമങ്ങളുടെ സമ്പൂർണ വികസനത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി റോഡുകളുടെയും പാലത്തിൻ്റെയും നിർമ്മാണത്തിനായി 131 കോടി 51 ലക്ഷം രൂപ ചിലവഴിച്ചു. മലയോര മേഖലകളിലെ കർഷകരുടെ കാർഷിക ഉൽപന്നങ്ങൾക്ക് മാന്യമായ വില നൽകണമെന്നും റബറിന്റെയും അടക്കയുടെയും അനധികൃത ഇറക്കുമതി അവസാനിപ്പിക്കണമെന്നും കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടാന, കാട്ടുപോത്ത്, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യ മൃഗങ്ങളുടെ ആക്രമണ ങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കുകയും കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാനുള്ള അധികാരം കർഷകർക്ക് നൽകണമെന്നും പാർലമെന്റ്റിൽ അവതരിപ്പിച്ചു.

തീരദേശ പരിപാലന നിയമത്തിൻ്റെ (CRZ) നീർചുഴലിയിൽ അകപ്പെട്ട് വല യുന്ന കടലിന്റെ മക്കൾക്ക് സംരക്ഷണം നൽകണമെന്നും കടലാക്രമണ ത്തിൽ നിന്ന് കടലിൻ്റെ മക്കളെ രക്ഷിക്കണമെന്ന് പാർലമെൻ്റിൽ ആവശ്യമുന്നയിച്ചു.  മഞ്ചേശ്വരം, കാസർകോട്, അജാനൂർ,ചെറുവത്തൂർ, മടക്കര, ചൂട്ടാട് തുടങ്ങിയ ഹാർബറുകലുടെ വികസനം അടിയന്തിരമായി ആരംഭിക്കണമെന്ന് പാർലമെൻ്റിൽ ആവശ്യപ്പെട്ടു.

Rajmohan Unnithan

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL