Polling | കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു; ഒടുവിലത്തെ കണക്കുകൾ പ്രകാരം 72.56 ശതമാനം പേർ വോട് ചെയ്‌തു

* നിരവധി ബൂതുകളിൽ ഏഴ് മണി കഴിഞ്ഞും വോടർമാരുടെ ക്യൂ
* 2014ൽ 78.49 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്
കാസർകോട്: (KasaragodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. കഴിഞ്ഞ തവണ 80.57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ ഔദ്യോഗികമായി വോടെടുപ്പ് അവസാനിച്ച് ഒരു മണിക്കൂർ കഴിഞ്ഞുള്ള കണക്കനുസരിച്ച് 72.56 ശതമാനം പേരാണ് വോട് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ബൂതുകളിൽ ഏഴ് മണി കഴിഞ്ഞും വോടർമാരുടെ ക്യൂ ഉള്ളതായാണ് റിപോർടുകളിൽ പറയുന്നത്. ഇതിന്റെ കണക്ക് കൂടി ചേർത്താൽ പരമാവധി 75 ശതമാനത്തിനപ്പുറം പോകാനിടയില്ല.
അന്തിമ കണക്ക് ലഭിക്കാൻ എട്ട് മണി കഴയുമെന്നാണ് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ നൽകുന്ന വിവരം. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് സിപിഎം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂർ, കല്യാശേരി നിയമസഭ മണ്ഡലങ്ങളിലാണ്. കുറവ് കാസർകോട്ടും മഞ്ചേശ്വരത്തുമാണ്. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാടും ഉദുമയിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരമുള്ള പോളിംഗ് ശതമാനം ഇങ്ങനെയാണ്.
കാസർകോട് പോളിങ് നില: (വൈകുന്നേരം 6.45)
* പോളിംഗ് ശതമാനം - 72.56
* 10,53,785 പേർ വോട്ട് രേഖപ്പെടുത്തി
* ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്
സ്ത്രീകൾ; 75.13 %(564059)
പുരുഷന്മാർ 69.81% ( 489721)
ട്രാൻസ്ജെൻഡർ:35.71% (5)
നിയമസഭാ മണ്ഡലങ്ങൾ
മഞ്ചേശ്വരം മണ്ഡലം :69.45%
പുരുഷൻ:65.96%
സ്ത്രീ:72.95%
ട്രാൻസ്ജെൻഡർ:0
കാസർകോട് മണ്ഡലം:69.05%
പുരുഷൻ:66.88%
സ്ത്രീ:71.20%
ട്രാൻസ്ജെൻഡർ:0
ഉദുമ മണ്ഡലം :70.86 %
പുരുഷൻ:66.90%
സ്ത്രീ:74.64%
ട്രാൻസ്ജെൻഡർ:0
കാഞ്ഞങ്ങാട് മണ്ഡലം:71.40%
പുരുഷൻ:69.75%
സ്ത്രീ:72.93 %
ട്രാൻസ്ജെൻഡർ:60%
തൃക്കരിപ്പൂർ മണ്ഡലം: 74.15 %
പുരുഷൻ:70.86%
സ്ത്രീ:77.13%
ട്രാൻസ്ജെൻഡർ:50%
പയ്യന്നൂർ മണ്ഡലം:78.50 %
പുരുഷൻ:76.97%
സ്ത്രീ:79.90%
ട്രാൻസ്ജെൻഡർ:50%
കല്യാശ്ശേരി മണ്ഡലം: 75.75%
പുരുഷൻ:73.34%
സ്ത്രീ:77.79 %
ട്രാൻസ്ജെൻഡർ:0
2014ൽ 78.49 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. അന്നത്തെ പോളിംഗിന്റെ അടുത്ത് പോലും ഇത്തവണത്തെ പോളിംഗ് എത്താനിടയില്ല. മുൻകാലങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെയാണ്:
മഞ്ചേശ്വരം മണ്ഡലം:
2024 - 69.45
2019 - 75.87
2014 - 71.36
കാസർകോട് മണ്ഡലം:
2024 - 69.05
2019 - 76.32
2014 - 72.59
ഉദുമ മണ്ഡലം :
2024 - 70.86
2019 - 79.33
2014 - 76.95
കാഞ്ഞങ്ങാട് മണ്ഡലം:
2024 - 71.40
2019 - 81.31
2014 - 79.44
തൃക്കരിപ്പൂർ മണ്ഡലം:
2024 - 74.15
2019 - 83.46
2014 - 81.82
പയ്യന്നൂർ മണ്ഡലം:
2024 - 78.50
2019 - 85.86
2014 - 84.31
കല്യാശ്ശേരി മണ്ഡലം:
2024 - 75.75
2019 - 83.06
2014 - 81.32
കനത്ത ചൂടും വെള്ളിയാഴ്ച ദിവസമായതിനാൽ ജുമുഅ നിസ്‌കാരങ്ങൾ നടക്കുന്നതിനാലും വോടിന്റെ പോളിങ് ശതമാനത്തെ ബാധിക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.