city-gold-ad-for-blogger
Aster MIMS 10/10/2023

Charge Sheet | 'ജനപ്രതിനിധികളുടെ ജനവഞ്ചനയ്ക്കെതിരെ' എൻഡിഎയുടെ കുറ്റപത്രം

NDA's charge sheet against People's representatives

കാസർകോട്: (KasargodVartha) ജനങ്ങളുടെ വോട് നേടി വിജയിച്ച കാസർകോട്ടെ ജനപ്രതിനിധിക്കെതിരെ എൻഡിഎ യുടെ കുറ്റപത്രം. കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നേതാക്കൾ കുറ്റപത്രം പ്രകാശനം ചെയ്തത്.

കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണം മുഴുവനായും കേരളത്തിലെ പിന്നാക്ക ജില്ലയായ കാസർകോടിന്  കിട്ടാതെ പോയതിന്റെ പൂർണ ഉത്തരവാദിത്തം  2014 മുതൽ 2024 വരെ  മണ്ഡലത്തെ പ്രതിനിധീകരിച്ച രണ്ട് എംപിമാർക്കുമാണ്.

മണ്ഡലത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും നേടിയെടുക്കുന്നതിലും മുൻ എം പിയും  നിലവിലെ എംപിയും സമ്പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു. കായിക മേഖലയിൽ പരിശീലനം നൽകി പരിപോഷിക്കുന്നതിനും വിനോദത്തിനും മണ്ഡലത്തിൽ ആവശ്യത്തിന് മൈതാനങ്ങളില്ല. സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തി എയിംസ് നേടിയെടുക്കുന്നതിൽ നിലവിലെ എംപി പരാജയപ്പെട്ടുവെന്നും രഞ്ജിത്ത് ആരോപിച്ചു. 

NDA's charge sheet against People's representatives

വന്യജീവികളുടെ ശല്യം കാരണം ബുദ്ധിമുട്ടിലാകുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിലവിലുള്ള എം പി ക്ക് സാധിച്ചിട്ടില്ല. കായലുകൾ, കുന്നുകൾ, ബീചുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ സാധിക്കുന്ന ടൂറിസം പദ്ധതിക്ക് വേണ്ടി പണം കണ്ടെത്താൻ എം പിക്ക് സാധിച്ചിട്ടില്ല. 

പയ്യന്നൂരിൽ ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിനായ് ഗാന്ധി ഹെറിറ്റേജ്സൈറ്റ്സ് മിഷന്റെ സാമ്പത്തിക സഹായം എത്തിക്കുന്നതിൽ എം പി പരാജയപ്പെട്ടു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ലഭിക്കാനുള്ള കുടിശ്ശിക തീർപ്പാക്കുന്നതിന് കൃത്യമായ കണക്കുകൾ സമർപ്പിക്കാൻ കേരള സർക്കാറിൽ സമ്മർദം ചെലുത്താൻ സാധിച്ചിട്ടില്ല. എയിംസ് വരുമെന്ന് കാസർകോട് ജില്ലക്കാരുടെ സ്വപ്നം പൂവണിയിക്കാൻ യാതൊരു നീക്കം എംപി നടത്തിയിട്ടില്ല. മാത്രമല്ല സൂപർ സ്പെഷ്യാലിറ്റി മെഡികൽ കോളജ് സ്ഥാപിക്കേണ്ട അനിവാര്യത ഉണ്ടായിട്ടും കുറ്റകരമായ മൗനമാണ് അദ്ദേഹം അവലംബിച്ചിരിക്കുന്നത്. 

സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ടെ പ്രധാന ഭാഷയാണ് തുളു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ തുളുഭാഷ ഉൾപ്പെടുത്തുന്നതിനായി യാതൊരു നീക്കവും എംപി നടത്തിയിട്ടില്ല. നിരവധി ഭാഷകളുടെ നാടായിട്ടും ഭാഷാപഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രം അനിവാര്യമാണെന്ന് കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടില്ല. യക്ഷഗാനം, ബൊമ്മയാട്ടം, ഹരികഥ എന്നിവ പ്രോത്സാഹനത്തിന് യാതൊന്നും ചെയ്തിട്ടില്ല. സാംസ്കാരിക മേഖല തീർത്തും അവഗണിച്ചിരിക്കുകയാണ്. പുളിങ്ങോം - ഭാഗമണ്ഡലം വഴി ബാംഗ്ലൂരിലേക്കുള്ള  പാത നിർമിക്കാൻ കേരള- കർണാടക സർക്കാരുകളിൽ സമ്മർദം ചെലുത്താൻ സാധിച്ചിട്ടില്ല.

NDA's charge sheet against People's representatives

മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം എന്ന സ്വപ്നം പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല. ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ജല്‍ജീവന്‍ മിഷൻ പദ്ധതി വേണ്ട രീതിയിൽ പ്രാവർത്തികമാക്കാൻ താല്പര്യം കാണിച്ചിട്ടില്ല. കടലോര ജനതയുടെ ആശങ്കകൾ പരിഹരിക്കുന്നതിന് യാതൊന്നും ചെയ്തില്ല.

അടക്കാ കൃഷി വികസനം, കശുവണ്ടി സംസ്കരണം ,റബർ കൃഷി പ്രോത്സാഹനം തുടങ്ങിയവയ്ക്കായി എംപി ഒന്നും ചെയ്തിട്ടില്ല .ദേശീയ നിലവാരത്തിലുള്ള ഒരു മത്സരം കാണാൻ കാസർകോട്  ജനതയ്ക്ക് കർണാടകയിലും കൊച്ചിയിലും സഞ്ചരിക്കേണ്ട അവസ്ഥയാണ്. കുറ്റ പത്രം പറയുന്നു. എം പി ക്കെതിരെ ജനപക്ഷത്തുനിന്നുള്ള നിരവധി ആരോപണങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

എൻഡിഎ തിരഞ്ഞെടുപ്പ് കമിറ്റിചെയർമാൻ എം നാരായണ ഭട്ട്, ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, ജെനറൽ സെക്രടറി വിജയ കുമാർ റൈ, സംസ്ഥാന കമിറ്റി അംഗം സി നാരായണൻ, കൗൺസിൽ അംഗം വി രവീന്ദ്രൻ എന്നിവർ കുറ്റപത്രം സമർപ്പിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL