LS Election | ലോക്‌സഭ തിരഞ്ഞെടുപ്പ്: കൊട്ടിക്കലാശത്തിന് രാഷ്ട്രീയ പാർടികൾക്ക് സ്ഥലം നിശ്ചയിച്ചു
Updated: Apr 22, 2024, 00:35 IST
* എൽഡിഎഫിന്റെ കൊട്ടിക്കലാശം പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും
* യുഡിഎഫിന്റെ കൊട്ടിക്കലാശം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിക്കും
* ബിജെപിയുടെ കൊട്ടിക്കലാശം പ്രസ് ക്ലബ് ജംഗ്ഷനിൽ സമാപിക്കും
* യുഡിഎഫിന്റെ കൊട്ടിക്കലാശം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിക്കും
* ബിജെപിയുടെ കൊട്ടിക്കലാശം പ്രസ് ക്ലബ് ജംഗ്ഷനിൽ സമാപിക്കും
കാസർകോട്: (KasaragodVartha) ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി കാസർകോട് പൊലീസ് രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷി സമാധാനയോഗം വിളിച്ചുചേർത്തു. 24 ന് നടക്കുന്ന കൊട്ടിക്കലാശത്തിന് രാഷ്ട്രീയ പാർട്ടികൾക്ക് സമയവും സ്ഥലവും അനുവദിച്ചു.
എൽഡിഎഫിന്റെ കൊട്ടിക്കലാശം നുള്ളിപ്പാടിയിൽ നിന്ന് തുടങ്ങി പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും. യുഡിഎഫിന്റെ കൊട്ടിക്കലാശം കാസർകോട് ബദരിയ ഹോട്ടലിൻ്റെ മുന്നിൽ നിന്ന് ആരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിക്കും.
ബിജെപിയുടെ കൊട്ടിക്കലാശം നെല്ലിക്കുന്ന് കടപ്പുറത്തുനിന്ന് ആരംഭിച്ച് ഗീതാ ജംഗ്ഷൻ, എയർലെൻസ് റോഡ് - പോസ്റ്റ് ഓഫീസ് വഴി പ്രസ് ക്ലബ് ജംഗ്ഷനിൽ സമാപിക്കും. യോഗത്തിൽ എസ് എച്ച് ഒ ഷാജി പട്ടേരി അധ്യക്ഷത വഹിച്ചു.