Vote | കാസര്‍കോട്ടെ സ്ഥാനാർഥികളും ജനപ്രതിനിധികളും നേതാക്കളും രാവിലെ തന്നെ എത്തി വോട് ചെയ്തു
* വിവിധ ബൂതുകളിൽ സന്ദര്‍ശനവും നടത്തി
കാസര്‍കോട്: (KasaragodVartha) ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാർഥികളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂതുകളിലെത്തി വോട് രേഖപ്പെടുത്തി. നിലവിലെ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പടന്നക്കാട് എസ്എന്‍ടിടിഐ 170-ാം നമ്പര്‍ ബൂതില്‍ ഭാര്യക്കൊപ്പമെത്തിയാണ് വോട് ചെയ്തത്. മണ്ഡലത്തില്‍ ഇത്തവണയും യുഡിഎഫ് ഇരട്ടിഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചെറുവത്തൂര്‍ മുഴക്കോം ജിയുപി സ്‌കൂളിലെ 35-ാം നമ്പര്‍ ബൂതിലെത്തി വോട് രേഖപ്പെടുത്തി. തികഞ്ഞ വിജയപ്രതീക്ഷയാണ് ഉളളതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മണ്ഡലം ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ഡിഎ സ്ഥാനാർഥി എംഎല്‍ അശ്വിനി മഞ്ചേശ്വരം കൊടലമുഗറു വാണി വിജയ എയുപി സ്‌കൂളിലെ 43-ാം നമ്പര്‍ ബൂതില്‍ രാവിലെ എത്തി വോട് ചെയ്തു. എന്‍ഡിഎ ഇത്തവണ കാസര്‍കോട് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും, മാറി മാറി വരുന്ന മുന്നണികള്‍ക്കെതിരെ ജനം വിധിയെഴുതുമെന്നും അവര്‍ അവകാശപ്പെട്ടു. സ്ഥാനാർഥികൾ വിവിധ ബൂതുകളിൽ സന്ദര്‍ശനവും നടത്തി.
കാസർകോട് പാർലമെൻ്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ നായ്‌മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്‌കൂൾ 102-ാം നമ്പർ ബൂതിൽ വോട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1.15 മണിയോടെയാണ് ജില്ലാ കലക്ടർ വോട് രേഖപ്പെടുത്തിയത്.
കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് നെല്ലിക്കുന്നിലെ ഗവ. വെകേഷണല്‍ ഗേള്‍സ് ഹയര്‍ സെകൻഡറി സ്‌കൂളിലെ 143-ാം നമ്പര്‍ ബൂതില്‍ വോട് ചെയ്തു. ഭാര്യ ആഇശക്കൊപ്പമാണ് നെല്ലിക്കുന്ന് വോട് ചെയ്യാനെത്തിയത്. ഉദുമ എംഎല്‍എ അഡ്വ. സിഎച് കുഞ്ഞമ്പു വിദ്യാനഗറിലും ഇ ചന്ദ്രശേഖരന്‍ കോളിയടുക്കം സ്‌കൂളിലെ 33-ാം നമ്പര്‍ ബൂതിലും വോട് രേഖപ്പെടുത്തി.
മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫ് മഞ്ചേശ്വരം പഞ്ചായതിലെ ബഡാജെ എല്‍പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂതില്‍ ഉച്ചയോടെ വോട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ കയ്യൂര്‍ വെകേഷണല്‍ ഹയര്‍ സെകൻഡറി സ്‌കൂളിലെ 30-ാം നമ്പര്‍ ബൂതില്‍ വോട് രേഖപ്പെടുത്തി. ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ബേക്കല്‍ ജിഎഫ്എച്എസിലെ 105-ാം നമ്പര്‍ ബൂതില്‍ കുടുംബസമേതം എത്തി വോട് രേഖപ്പെടുത്തി.
ലോക്‌സഭ തിരഞ്ഞെടുപ്പ് പോളിങ് നില:
സമയം: ഉച്ചയ്ക്ക് 3.20
കാസർകോട് ലോക്സഭ മണ്ഡലം: 54.29% (788458) ആളുകൾ വോട്ടുകൾ രേഖപ്പെടുത്തി)
പുരുഷൻ:53.19 % (373172)
സ്ത്രീ:55.31 % (415281)
ട്രാൻസ്ജെൻഡർ:35.71% (5)
നിയമസഭാ മണ്ഡലങ്ങൾ
മഞ്ചേശ്വരം മണ്ഡലം :50.51 %
പുരുഷൻ:49.84 %
സ്ത്രീ:51.19%
ട്രാൻസ്ജെൻഡർ:0
കാസർകോട് മണ്ഡലം:50.80 %
പുരുഷൻ:50.77%
സ്ത്രീ:50.84 %
ട്രാൻസ്ജെൻഡർ:0
ഉദുമ മണ്ഡലം :52.90 %
പുരുഷൻ:50.64 %
സ്ത്രീ:55.06 %
ട്രാൻസ്ജെൻഡർ:0
കാഞ്ഞങ്ങാട് മണ്ഡലം:52.35 %
പുരുഷൻ:51.75%
സ്ത്രീ:52.90 %
ട്രാൻസ്ജെൻഡർ:60%
തൃക്കരിപ്പൂർ മണ്ഡലം: 55.64 %
പുരുഷൻ:53.46%
സ്ത്രീ:57.62 %
ട്രാൻസ്ജെൻഡർ:50%
പയ്യന്നൂർ മണ്ഡലം:61.15 %
പുരുഷൻ:59.93 %
സ്ത്രീ:52.26 %
ട്രാൻസ്ജെൻഡർ:50%
കല്യാശ്ശേരി മണ്ഡലം: 58.14%
പുരുഷൻ:58.05 %
സ്ത്രീ:58.22 %
ട്രാൻസ്ജെൻഡർ:0