Mahin Haji | രാജ്‌മോഹൻ ഉണ്ണിത്താനോട് നെറ്റിയിൽ പൊട്ട് തൊടാൻ നിർദേശിച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്; വർഗീയ ചേരിതിരിവുണ്ടാക്കുന്നത് ഒഴിവാക്കാനാണെന്ന് കല്ലട്ര മാഹിൻ ഹാജി
* തളങ്കര ദേശത്തെ പോലും അവഹേളിക്കാൻ ഇടതു സ്ഥാനാർത്ഥിയും എൽഡിഎഫും ശ്രമിച്ചിരുന്നുവെന്ന് മുസ്ലിം ലീഗ്
കാസർകോട്: (KasaragodVartha) സിപിഎമ്മും ഇടതുപക്ഷ സംഘടനകളും കാസർകോട് പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നെറ്റിയിൽ പൊട്ട് തൊടാത്തതിൽ പോലും വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഉണ്ണിത്താനോട് പൊട്ട് തൊടാൻ ആവശ്യപ്പെട്ടതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും കൂടുതൽ എൽഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് വിവാദമാക്കാൻ ശ്രമിച്ചത് രാജ്മോഹൻ ഉണ്ണിത്താൻ പൊട്ട് ധരിക്കാത്തതിനെ കുറിച്ചായിരുന്നു കാസർകോട് പ്രമുഖ പുണ്യ കേന്ദ്രമായ മാലിക് ദീനാർ ഉൾകൊള്ളുന്ന പ്രദേശമായ തളങ്കര ദേശത്തെ പോലും അവഹേളിക്കാൻ ഇടതു സ്ഥാനാർത്ഥിയും എൽഡിഎഫും ശ്രമിച്ചിരുന്നു. ഇനിയും ഇത്തരം ഒരവസരം ഇടതു - ബി ജെ പി കേന്ദ്രങ്ങൾക്ക് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ നൽകാതിരിക്കാനാണ് പൊട്ട് തൊടാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.