city-gold-ad-for-blogger
Aster MIMS 10/10/2023

Kasaragod Candidates | ലോക്‌സഭ തിരഞ്ഞെടുപ്പ്: കാസർകോട്ട് അന്തിമ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 9 പേർ; പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു

Final list of candidates in Kasaragod Lok Sabha constituency
* വിധി നിർണയിക്കുക 14,52,230 വോടര്‍മാര്‍
* ജില്ലാകലക്ടർ കെ ഇമ്പശേഖർ ആണ് ചിഹ്നം അനുവദിച്ചത്

കാസർകോട്:  (KasaragodVartha) നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. ഒൻപത് പേരാണ് മത്സരരംഗത്തുള്ളത്. സൂക്ഷ്‌മ പരിശോധനയിൽ നാമനിർദേശ പത്രിക സ്വീകരിച്ച സ്ഥാനാർഥികൾ എല്ലാവരും മത്സര രംഗത്തുണ്ട്. സ്ഥാനാർഥികൾക്ക് ചിഹ്നവും അനുവദിച്ചു. കാസർകോട് ലോക്‌സഭാ മണ്ഡലം വരണാധികാരി ജില്ലാകലക്ടർ കെ ഇമ്പശേഖർ ആണ് ചിഹ്നം അനുവദിച്ചത്.

മത്സര രംഗത്ത് ഇവർ:

1. എം എൽ അശ്വിനി (ബിജെപി) - താമര
2. എം വി ബാലകൃഷ്ണൻ മാസ്റ്റർ (സിപിഎം) - ചുറ്റിക അരിവാൾ നക്ഷത്രം
3. രാജ് മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്) - കൈപ്പത്തി 
4. സുകുമാരി എം (ബി എസ് പി) - ആന
5. അനീഷ് പയ്യന്നൂർ (സ്വതന്ത്രൻ) - ഓടോറിക്ഷ
6. എൻ കേശവനായക് (സ്വതന്ത്രൻ) - കരിമ്പ് കർഷകൻ
7. ബാലകൃഷ്ണൻ എൻ (സ്വതന്ത്രൻ) - ചെസ് ബോർഡ്
8. മനോഹരൻ കെ (സ്വതന്ത്രൻ) - ബാറ്റ്
9. രാജേശ്വരി കെ ആർ (സ്വതന്ത്ര) സൈകിൾ പമ്പ് 

Final list of candidates in Kasaragod Lok Sabha constituency

വിധി നിർണയിക്കുക 14,52,230 വോടര്‍മാര്‍

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 1,12,394 പുരുഷന്‍മാരും 1,12,048 സ്ത്രീകളുമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോടറുമായി 2,24,443 വോടര്‍മാരാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 1,02,089 പുരുഷന്‍മാരും 1,03,333 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോടറുമായി 2,05,423 വോടര്‍മാര്‍, ഉദുമയില്‍ 1,06,873 പുരുഷ വോടര്‍മാരും 1,11,925 സ്ത്രീ വോടര്‍മാരും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോടര്‍മാരുമായി 2,18,801 വോടര്‍മാര്‍, കാഞ്ഞങ്ങാട് 1,06,024 പുരുഷ വോടര്‍മാരും 1,14,752 സ്ത്രീവോടര്‍മാരും അഞ്ച് ട്രന്‍സ്ജെന്‍ഡര്‍ വോടര്‍മാരുമായി 2,20,781 വോടര്‍മാരുണ്ട്. 

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 97,500 പുരുഷന്‍മാരും 1,07,242 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോടര്‍മാരുമായി 2,04,744 വോടര്‍മാര്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 88,684 പുരുഷ വോടര്‍മാരും 97,809 സ്ത്രീ വോടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോടര്‍മാരുമായി 1,86,495 വോടര്‍മാര്‍. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 87,911 പുരുഷ വോടര്‍മാരും 1,03,632 സ്ത്രീ വോടര്‍മാരുമായി 1,91,543 വോടര്‍മാരുമുണ്ട്.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL