CPM | കാസർകോട്ട് മോക്പോളിൽ ബിജെപിക്ക് അധിക വോട് ലഭിച്ച സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം
Apr 19, 2024, 14:06 IST
* 'വോട്ടിങ്ങ് യന്ത്രത്തിന്റെ പ്രവർത്തനത്തിൽ ദുരൂഹതയും സംശയവും ഉണ്ടാവരുത്'
കാസർകോട്: (KasaragodVartha) വോട്ടിങ് യന്ത്രത്തിന്റെ മോക്പോളിൽ വിവിപാറ്റിൽ ബിജെപിക്ക് അധികം വോട്ട് ലഭിച്ചതിൽ സമഗ്രഅന്വേഷണം നടത്തണമെന്ന് സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു.
കാസർകോട് ഗവ. കോളേജിൽ രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ മുമ്പാകെ നടത്തിയ പരിശോധനയിലാണ് ബിജെപിക്ക് അധികവോട്ട് ലഭിച്ചത്. നാല് യന്ത്രങ്ങളിൽ ഇത് ആവർത്തിച്ചു. വോട്ടിങ് യന്ത്രത്തെകുറിച്ച് രാജ്യത്ത് പരാതി ഉയരവേയാണ് കാസർകോട് ഇങ്ങനെയൊരു സംഭവം.
വോട്ടിങ്ങ് യന്ത്രത്തിന്റെ പ്രവർത്തനത്തിൽ ദുരൂഹതയും സംശയവും ഉണ്ടാവരുത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി വോട്ടിങ്ങ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് വരണാധികാരിക്ക് നൽകിയ പരാതിയിൽ സി എച്ച് കുഞ്ഞമ്പു ആവശ്യപ്പെട്ടു.