Voting Machines | കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ കേന്ദ്ര സർവകലാശാലയിലെ സ്ട്രോങ് റൂമുകളിൽ; വിധിയറിയാൻ ഒരു മാസത്തിലേറെ കാത്തിരിക്കണം; അന്തിമ കണക്കിൽ 76.04 ശതമാനം പോളിംഗ്
78.7 ശതമാനം സ്ത്രീകളും 73.2 ശതമാനം പുരുഷന്മാരും 35.71 ശതമാനം ട്രാൻസ്ജെൻഡർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു
കാസർകോട്: (KasaragodVartha) വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ കാസർകോട് ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റൽ ബാലറ്റും പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. ഇവിടെ സൂക്ഷിക്കുന്നതിന് വരണാധികാരി ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ജനറൽ ഒബ്സർവർ റിഷിരേന്ദ്രകുമാർ എന്നിവർ സാക്ഷ്യപ്പെടുത്തി.
സ്ട്രോംഗ് റൂമുകൾക്കുമുന്നിൽ കേന്ദ്ര സേനയുടെ അടക്കം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിന്റെ വോട്ടെണ്ണൽ നടക്കുന്നത് കേരള കേന്ദ്ര സർവകലാശാലയിൽ വെച്ചാണ്. ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്നതിനാലാണ് വോടെണ്ണൽ കേന്ദ്ര സർവകലാശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുക.
കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിൽ 76.04 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. 78.7 ശതമാനം സ്ത്രീകളും 73.2 ശതമാനം പുരുഷന്മാരും 35.71 ശതമാനം ട്രാൻസ്ജെൻഡർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ്: കാസര്‍കോട് ലോക്‌സഭ മണ്ഡലം
* പോളിംഗ് - 76.04%
* 11,04,331 ആളുകള്‍ വോട്ടുകള്‍ രേഖപ്പെടുത്തി
* പുരുഷന്‍:73.2% (513460)
* സ്ത്രീ:78.7% (590866)
* ട്രാന്‍സ്‌ജെന്‍ഡര്‍: 35.71% (5)
* കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പയ്യന്നൂര്‍ (80.39 %) മണ്ഡലത്തില്‍.
* കുറവ് കാസര്‍കോട് മണ്ഡലത്തില്‍ (72.5%)
* നിയമസഭാ മണ്ഡലങ്ങള്‍
മഞ്ചേശ്വരം മണ്ഡലം :72.79 %
പുരുഷന്‍:69.24 %
സ്ത്രീ:76.36 %
ട്രാന്‍സ്‌ജെന്‍ഡര്‍:0
കാസര്‍കോട് മണ്ഡലം:72.5%
പുരുഷന്‍:70.45%
സ്ത്രീ:74.52 %
ട്രാന്‍സ്‌ജെന്‍ഡര്‍:0
ഉദുമ മണ്ഡലം :75.68%
പുരുഷന്‍:71.28 %
സ്ത്രീ:79.87 %
ട്രാന്‍സ്‌ജെന്‍ഡര്‍:0
കാഞ്ഞങ്ങാട് മണ്ഡലം:75.87%
പുരുഷന്‍:73.99 %
സ്ത്രീ:77.61%
ട്രാന്‍സ്‌ജെന്‍ഡര്‍:60%
തൃക്കരിപ്പൂര്‍ മണ്ഡലം: 78.03 %
പുരുഷന്‍:74.51 %
സ്ത്രീ:81.24 %
ട്രാന്‍സ്‌ജെന്‍ഡര്‍:50%
പയ്യന്നൂര്‍ മണ്ഡലം:80.39 %
പുരുഷന്‍:79.09 %
സ്ത്രീ:81.58 %
ട്രാന്‍സ്‌ജെന്‍ഡര്‍:50%
കല്യാശ്ശേരി മണ്ഡലം: 77.91 %
പുരുഷന്‍:75.41 %
സ്ത്രീ:80.03 %
ട്രാന്‍സ്‌ജെന്‍ഡര്‍:0