city-gold-ad-for-blogger
Aster MIMS 10/10/2023

Complaint | പടന്ന കടപ്പുറത്ത് എൻഡിഎ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയെന്ന് പരാതി; പ്രസംഗിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ അസഭ്യം പറഞ്ഞുവെന്ന് ആരോപണം

Complaint that NDA candidate's campaign disrupted
* ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി
* തിരഞ്ഞെടുപ്പ് സമയത്ത് പോലും  പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ബിജെപി പ്രവർത്തകർക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് 

പടന്ന: (KasaragodVartha) തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പടന്ന കടപ്പുറത്ത് കാസർകോട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണം തടസപ്പെടുത്തിയതായി പരാതി. ഉച്ചയ്ക്ക് 1.30 മണിയോടെ എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി പ്രസംഗിക്കുന്നതിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അസഭ്യം പറയുകയും സ്ഥാനാർഥിയുടെ പ്രചാരണ പരിപാടി തടയുകയും ചെയ്തുവെന്നാണ് ആരോപണം.

Complaint that NDA candidate's campaign disrupted

സംഭവത്തിൽ എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻ്റ് ടിവി ഷിബിൻ എന്നിവർ ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പി പി രതീഷ്, അരുൺ പി പി എന്നീ സിപിഎം പ്രവർത്തകർക്കെതിരെയാണ് പരാതി നൽകിയത്.

Complaint that NDA candidate's campaign disrupted

എം എൽ അശ്വിനിയുടെ പരാതിയിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതും ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. 1961ലെ കേരള പ്രിവൻഷൻ ഓഫ് ഡിസ്റ്റർബൻസസ് ഓഫ് പബ്ലിക് മീറ്റിംഗ് ആക്‌ട് സെക്ഷൻ 2, 1951ലെയും 1988ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 127 പ്രകാരവും കേസെടുത്തിട്ടുണ്ട്.  

പരാജയഭീതി മൂലമെന്ന് രവീശ തന്ത്രി കുണ്ടാർ

കാസർകോട്: പടന്ന കടപ്പുറത്ത് എൻഡിഎ സ്ഥാനാർത്ഥി എം എൽ. അശ്വിനിയുടെ പ്രചരണം തടസപ്പെടുത്തിയത് പരാജയഭീതി മൂലമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവിശ തന്ത്രി കുണ്ടാർ പറഞ്ഞു. സിപിഎം ശക്തികേന്ദ്രങ്ങളിൽ ജനാധിപത്യപരമായ അവകാശങ്ങളുടെ പ്രത്യക്ഷമായധ്വംസനമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പോലും  പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ബിജെപി പ്രവർത്തകർക്ക് നിഷേധിക്കപ്പെടുകയാണ്. മുൻകാലങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് നേരെയും സമാനമായ അതിക്രമം ഉണ്ടായിട്ടുണ്ട്. 

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്താനിരിക്കെയാണ് സിപിഎം ശക്തികേന്ദ്രത്തിൽ ഇത്തരമൊരു അതിക്രമം എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു എന്നും എൻഡിഎ പ്രവർത്തകർക്ക് സ്വതന്ത്രമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്താനുള്ള സാഹചര്യം ഒരുക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.

Complaint that NDA candidate's campaign disrupted

 

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL