Complaint | തിരഞ്ഞെടുപ്പ്: ഏജൻ്റ് പാസ് വാങ്ങാൻ പോകുകയായിരുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ അക്രമിച്ചതായി പരാതി; സുരക്ഷ വർധിപ്പിച്ചു
* ജില്ലാ പൊലീസ് മേധാവിയെ അടക്കം പരാതി അറിയിച്ച് യുഡിഎഫ്
പിലിക്കോട്: (KasaragodVartha) തിരഞ്ഞെടുപ്പിനിടെ അക്രമം ഉണ്ടായെന്ന പരാതിയെ തുടർന്ന് സുരക്ഷ വർധിപ്പിച്ചു. ഏജൻ്റ് പാസ് വാങ്ങാൻ പോകുകയായിരുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ അക്രമിച്ചതായാണ് പരാതി. പുത്തിലോട്ട് എ യു പി സ്‌കൂളിലെ യുഡിഎഫ് പ്രവർത്തകർക്കുള്ള ഏജന്റ് പാസ് വാങ്ങാൻ പോകുകയായിരുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞികൃഷ്ണനെ (60) യാണ് ഒരു സംഘം സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി ഉയർന്നത്.
ഇദ്ദേഹത്തെ ചെറുവത്തൂർ കെഎഎച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയെ അടക്കം പരാതി അറിയിച്ചതിനെ തുടർന്ന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ബൂത് ഏജൻ്റുമാർക്ക് എല്ലാവിധ സുക്ഷയും നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പഞ്ചായതിലെ മുഴുവൻ ബൂതുകളിലും സുരക്ഷ വർധിപ്പിക്കാൻ കലക്ടർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.