Collector | കല്യാശേരിയിലെ വിവാദ വോട്ട് അസാധുവാക്കുമെന്ന് കലക്ടർ കെ ഇമ്പശേഖർ; 'റീപോളിംഗ് സാധ്യമല്ല'
* 'കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിൽ പുരോഗമിക്കുന്നു'
കാസര്‍കോട്: (KasaragodVartha) കണ്ണൂർ കല്യാശേരിയിയിലെ വിവാദ വോട്ട് അസാധുവാക്കുമെന്ന് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം റീപോള്‍ സാധ്യമല്ല. വോട്ട് രേഖപ്പെടുത്തുന്ന പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കി ഹോം വോട്ടിങ് നടത്തുന്നതിന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കർശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്യാശേരി മണ്ഡലത്തില്‍ വീട്ടിലെ വോട്ടിങിൽ പ്രശ്‌നമുണ്ടായിരുന്നു. അവിടെ കണ്ണൂര്‍ കളക്ടറുമായി സംസാരിച്ചു. കണ്ണൂർ ജില്ലാകളക്ടർ ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. അവിടെ പുതിയ ടീമിനെ നിയോഗിച്ചുവെന്നും കെ ഇമ്പശേഖർ വ്യക്തമാക്കി.
കാസർകോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്നും ഇ.വി.എം കമ്മീഷനിങ് പൂര്‍ത്തിയായെന്നും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.