Notice | 'തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിൽ കുട്ടികൾ'; യുഡിഎഫ് സ്ഥാനാർഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
Updated: Apr 22, 2024, 01:15 IST
* രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പോസ്റ്റര്‍ കുട്ടികൾ ഒട്ടിക്കുന്ന വീഡിയ പ്രചരിച്ചിരുന്നു
കാസർകോട്: (KasaragodVartha) ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സാമൂഹിക മാധ്യമത്തിലൂടെ പ്രചാരണം നടത്തുന്ന വീഡിയോയിൽ കുട്ടികളെ ഉൾപ്പെടുത്തിയതിനാണ് നോട്ടീസ്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പോസ്റ്റര്‍ കുട്ടികൾ ഒട്ടിക്കുന്ന വീഡിയ പ്രചരിച്ചിരുന്നു. നോട്ടീസ് നല്‍കി 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.