A Abdul Rahman | തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിൻ്റെ വർഗീയ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയെന്ന് എ അബ്ദുൽ റഹ്‌മാൻ
സിപിഎം തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ ഭൂരിപക്ഷം 20,000 ന് മുകളിൽ വരുമെന്ന് വിലയിരുത്തിയിരുന്നു.
കാസർകോട്: (KasaragodVartha) ന്യൂനപക്ഷ പ്രദേശങ്ങളെയും അവിടത്തെ ജനങ്ങളെയും വർഗീയ പ്രചാരകരായി ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് ജനങ്ങളെ ഭിന്നിപ്പിച്ച് വിജയിക്കാമെന്ന സിപിഎമ്മിൻ്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കാസർകോട്ട് തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിഎ അബ്ദുൽ റഹ്മാൻ പറഞ്ഞു.
തുടർ ഭരണത്തിൻ്റെ തണലിൽ അഹങ്കാരികളായി മാറിയ പാർട്ടി നേതാക്കളുടെ വികലമായ മനോനിലയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കണ്ടത്. ദുരിതപൂർണമായ ജീവിത സാഹചര്യത്തിലും മതസൗഹാർദവും മാനവിക ഐക്യവും മുറുകെ പിടിക്കുന്ന ജനങ്ങളാണ് കാസർകോട്ടുകാർ.
അവർക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ വരെ ജനങ്ങൾ തന്നെ പാഠം പഠിപ്പിച്ചിരിക്കയാണ്.
എട്ട് വർഷത്തെ ദുർഭരണത്തിൻ്റെ കെടുതികൾ മറക്കാൻ വർഗീയ ചേരിതിരിവുകൾക്കാവില്ലെന്ന് സി.പി.എം മനസിലാക്കണമെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു.