Hackengers | ഹാകൻജേഴ്‌സ് കേരള എഡിഷൻ: കാസർകോടിന് അഭിമാനമായി എൻജിനീയറിങ് വിദ്യാർഥികളായ ആസിഫും അൻശിഫും
ഫൈനലില്‍ 33 ടീമുകളിലായി 94 വിദ്യാർഥികള്‍ പങ്കെടുത്തു
കാസർകോട്: (KasaragodVartha) കേരളത്തിലെ എൻജിനീയറിങ് വിദ്യാർഥികൾക്കായി ലൈവ് വയർ കൊച്ചിയിൽ സംഘടിപ്പിച്ച പൈതൺ കോഡിങ് മത്സരമായ ഹാകൻജേഴ്‌സ് കേരള എഡിഷനിൽ അഭിമാന നേട്ടവുമായി കാസർകോട്ടെ രണ്ട് വിദ്യാർഥികൾ. കാസർകോഡ് എൽബിഎസ് എൻജിനീയറിങ് കോളജിലെ കംപ്യൂടർ സയൻസ് വിദ്യാർഥികളായ അന്‍ശിഫ് ശഹീര്‍, എസ് ആസിഫ് എന്നിവരടങ്ങിയ ടീം 'ടെക് ടൈറ്റന്‍സ്' ഒന്നാം റണര്‍ അപായി തിരഞ്ഞെടുക്കപ്പെട്ടു. 20,000 രൂപ പാരിതോഷികവും ട്രോഫിയും ലഭിച്ചു..
പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാർഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കംപ്യൂടർ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാർഥികളായ എഡ്വിന്‍ ജോസഫ്, ബ്ലസന്‍ ടോമി, സിദ്ധാര്‍ഥ് ദേവ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വോയിസ് അധിഷ്ഠിത സെർച് എന്‍ജിന്‍ പ്രൊജക്ടാണ് ഏറ്റവും മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടായി തിരഞ്ഞെടുത്തത്. ടീം നാല്‍പതിനായിരം രൂപ പാരിതോഷികവും ട്രോഫിയും കരസ്ഥമാക്കി.
പാലാ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എൻജിനീയറിങ് ടെക്‌നോളജിയിലെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഡാറ്റാ സയന്‍സ് നാലാം വര്‍ഷ വിദ്യാർഥികളായ ജൂഡിന്‍ അഗസ്റ്റിന്‍, അഭിജിത് പി ആര്‍, വിഷ്ണു പ്രസാദ് കെ ജി എന്നിവരടങ്ങുന്ന ടീം എഐ ജാവ് രണ്ടാം റണര്‍ അപും ആയി. ടെക്‌നോളജി വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും പ്രമുഖ സ്ഥാപനമായ ലൈവ് വയര്‍, കൊച്ചിയിലെ സിദ്ര പ്രിസ്റ്റീന്‍ ഹോടെലില്‍ സംഘടിപ്പിച്ച ലൈവ് വയര്‍ ഹാകൻജേഴ്‌സ് കേരള എഡിഷന്‍ ഫൈനല്‍ മത്സരം സാങ്കേതിക വിദ്യയിലെ നൂതനമായ ആശയങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
ഒന്നാം ഘട്ടത്തിൽ കേരളത്തിലുടനീളമുള്ള 96 കോളജുകളില്‍ നിന്നായി 3700 ലധികം വിദ്യാർഥികളും രണ്ടാം ഘട്ടത്തിൽ 940 വിദ്യാർഥികള്‍ 340 ടീമുകളായും പങ്കെടുത്തു. ഫൈനലില്‍ 33 ടീമുകളിലായി 94 വിദ്യാർഥികള്‍ മത്സരിച്ചു. കാലാനുസൃതമായ മാറ്റം എന്ന നിലയിലാണ് തത്സമയം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുള്ള പ്രോഗ്രാമര്‍മാരെ സൃഷ്ടിക്കുകയും യുക്തിസഹമായ ചിന്താശേഷി വികസിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ഹാകൻജേഴ്‌സ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ അമൃത വിശ്വ വിദ്യാ പീഠത്തിലെ റോബോടിക്‌സ് ആന്‍ഡ് എച് ടി ലാബ്‌സ് മേധാവി ഡോ. രാജേഷ് കണ്ണന്‍ മേഗലിംഗം, കാബോട് ടെക്‌നോളജി സൊല്യൂഷന്‍സ് ഇന്‍ കോര്‍പറേറ്റിലെ വി പി ടെക്‌നോളജി ഓപറേഷന്‍സ് പ്രദീപ് പണിക്കര്‍, ഡോ. മേഗലിഗം,പണിക്കര്‍, ലൈവ് വയറിന്റെ സിഒഒ ഷിബു പീതാംബരന്‍, നാസ്‌കോം ഫ്യൂചര്‍ സ്‌കില്‍സ് പ്രൈം പ്രതിനിധി ഊര്‍മ്മിള എന്നിവര്‍ പങ്കെടുത്തു.