Art Fest | കുടുംബശ്രീ ജില്ലാ കലോത്സവത്തിന് തിരശ്ശീല; ജേതാക്കളായി ചെമ്മനാട് പഞ്ചായത്ത്
പാലക്കുന്ന്: (KasaragodVartha) കുടുംബശ്രീ അയല്‍കൂട്ട അംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സര്‍ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി പാലക്കുന്നിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ കലോത്സവം 'അരങ്ങ് സര്‍ഗോത്സവം' സമാപിച്ചു. 113 പോയിന്റ് നേടി ചെമ്മനാട് പഞ്ചായത്ത് ജേതാക്കളായി. 99 പോയിന്റ് നേടി കിനാനൂർ -കരിന്തളം പഞ്ചായത്ത് രണ്ടാം സ്ഥാനവും 77 പോയിന്റ് നേടി ബേഡഡുക്ക പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
താലൂക്ക് അടിസ്ഥാനത്തിൽ 343 പോയിന്റ് നേടി ഹൊസ്ദുർഗ് ഒന്നാം സ്ഥാനം നേടി. 283 പോയിന്റ് നേടി
കാസർകോട് രണ്ടാം സ്ഥാനവും 194 പോയിന്റ് നേടി വെള്ളരികുണ്ട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷയായി.
അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, മധുമുതിയക്കാൽ, എ സുനിൽകുമാർ, പി സുധാകരൻ, ടി ടി സുരേന്ദ്രൻ, ഡി ഹരിദാസ്, രാജൻ കെ പൊയിനാച്ചി, വൈ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ സ്വാഗതവും കുടുംബശ്രീ എഡിഎം സി സി എച്ച് ഇക്ബാൽ നന്ദിയും പറഞ്ഞു.