മധൂർ പഞ്ചായത്തിലെ ഒരു കോളനിയിൽ 88 ൽ 54 പേർക്കും കോവിഡ്; സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി; നിഷേധിച്ച് പഞ്ചായത്ത് ഭരണകൂടം
Jun 16, 2021, 13:41 IST
മധൂർ: (www.kasargodvartha.com 16.06.2021) പഞ്ചായത്തിലെ പിന്നോക്ക വിഭാഗം താമസിക്കുന്ന ഒരു കോളനിയിൽ 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 കുടുംബങ്ങളിലായി 88 പേരാണ് ഇവിടെ താമസിക്കുന്നത്. ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയർത്തിയിട്ടുണ്ട്. അതേസമയം ഈ കോളനി നിയന്ത്രിത മേഖലയാക്കണമെന്ന് വിവിധ രാഷ്ട്രീയ - സാമൂഹ്യ സംഘടനകൾ ആവശ്യപ്പെടുന്നു.
കോളനിയിലുള്ളവർക്ക് മതിയായ ചികിത്സാ സൗകര്യങ്ങളോ ഭക്ഷണങ്ങളോ ലഭിക്കുന്നില്ലെന്നാണ് ഇവർ പരാതി ഉന്നയിക്കുന്നത്. ട്രൈബൽ വകുപ്പ് അധികൃതരും വന്നില്ലെന്ന് പരാതിയുണ്ട്. കോവിഡ് ബാധിച്ചവർ സ്വന്തം വീടുകളിൽ തന്നെയാണ് താമസിക്കുന്നത്. ഇവരെ സി എഫ് എൽ ടി സികളിലേക്കോ മറ്റു കേന്ദ്രങ്ങളിലേക്കോ മാറ്റിയിട്ടില്ലെന്നും സൗകര്യങ്ങളില്ലാത്ത വീടുകളിൽ താമസിക്കുന്നത് ദുരിതമയമാണെന്നും പരാതിപ്പെടുന്നു. വാർഡ് മെമ്പറെ പരിഗണിക്കാതെയാണ് പഞ്ചായത്ത് ഭരണകൂടത്തിന്റെ ഇടപെടലുകളെന്നും പരാതിയുണ്ട്.
എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ കുഡ്‍ലു കാസർകോട് വാർത്തയോട് പറഞ്ഞു. പഞ്ചായത്ത് അധികൃതരും സെക്രടറി അടക്കമുള്ള ഉദ്യോഗസ്ഥരും കോളനിയുടെ കാര്യത്തിൽ അതീവ ശ്രദ്ധയോടെ ഇടപെട്ടിട്ടുണ്ട്. ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവർ മാറിത്താമസിക്കാൻ തയ്യാറാവാത്തത് മൂലമാണ് സി എഫ് എൽ ടി സികളിലേക്കോ മറ്റു കേന്ദ്രങ്ങളിലേക്കോ മാറ്റാത്തത്. മരിക്കുന്നെങ്കിൽ ഇവിടെ തന്നെ മരിക്കണമെന്നാണ് അവർ പറയുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
< !- START disable copy paste -->

Keywords: Kasaragod, Kerala, Madhur, News, COVID-19, Panchayath, Politics, Treatment, Kudlu, Kasargodvartha, President, Covid positive for 54 out of 88 in a colony in Madhur panchayath.