Relief Effort | അവശ്യ വസ്തുക്കളുമായി കാസർകോടിന്റെ സാന്ത്വന വാഹനം പുറപ്പെട്ടു
Jul 30, 2024, 22:28 IST
Photo: Arranged
ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു
കാസർകോട്: (KasargodVartha) വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമായി കാസർകോട് ജില്ലാ ഭരണകൂടവും ജില്ലാപഞ്ചായത്തും കളക്ടറേറ്റിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അടക്കമുള്ള അവശ്യ സാധന കിറ്റുകളുമായി വയനാട്ടിലേക്കുള്ള ആദ്യ വാഹനം ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, മെറ്റീരിയൽ കളക്ഷൻ സെൻറർ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ (എൻഡോസൾഫാൻ സെൽ) പി സൂർ ജിത്, ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അജിത് ജോൺ ഹുസൂർ ശിരസ്തദാർ ആർ. രാജേഷ്, പി പ്രഭാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.