city-gold-ad-for-blogger
Aster MIMS 10/10/2023

Traffic Control | കാസര്‍കോട് നഗരത്തിൽ മെയ് 13ന് രാത്രി 9 മണി മുതൽ 14ന് രാവിലെ 9 മണി വരെ ദേശീയപാത അടച്ചിടും; ഗതാഗത നിയന്ത്രണം

Highway Construction
അടച്ചിടുന്നത് നുള്ളിപാടി അയ്യപ്പ ഭജനമന്ദിരത്തിനും പുതിയ ബസ് സ്റ്റാൻഡിനുമിടയിൽ

കാസര്‍കോട്: (KasargodVartha) ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കാസര്‍കോട് ടൗണില്‍ നിര്‍മിക്കുന്ന മേല്‍പാലത്തിൻ്റെ സ്പാൻ കോൺക്രീറ്റ് പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ മെയ് 13ന് രാത്രി ഒമ്പത് മണി മുതൽ 14ന് രാവിലെ ഒമ്പത് മണി വരെ ദേശീയപാത അടച്ചിടും. നുള്ളിപാടി അയ്യപ്പ ഭജനമന്ദിരത്തിനും പുതിയ ബസ് സ്റ്റാൻഡിനുമിടയിൽ 150 മീറ്റര്‍ ദേശീയപാതയാണ് പൂര്‍ണമായും അടച്ചിടുന്നത്. 

പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മുണ്ടോള്‍ ആര്‍കേഡ് കെട്ടിടം ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതില്‍ നഷ്ടപരിഹാരം സംബന്ധിച്ചുള്ള  തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ സ്പാൻ ഘടിപ്പിക്കുന്ന ജോലിക്കാവശ്യമായ ബൂം പമ്പ് ഉള്‍പെടെയുള്ള ഭാരമുള്ള യന്ത്രോപകരണങ്ങള്‍ ഇരുഭാഗത്തുമുള്ള സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടത് കൊണ്ടാണ് റോഡ് അടച്ചിടേണ്ടി വരുന്നതെന്ന് കരാര്‍ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി അധികൃതർ അറിയിച്ചു.

ഗതാഗത നിയന്ത്രണം 

കാഞ്ഞങ്ങാട് - മംഗ്ളുറു റൂടിലോടുന്ന ഭാരവാഹനങ്ങള്‍ കെ എസ് ടി പി റോഡ് വഴി വഴി തിരിച്ചുവിടും. 
കാസര്‍കോട് നഗരത്തിനും ചെര്‍ക്കളയ്ക്കും ഇടയില്‍ വരുന്ന വാഹനങ്ങള്‍ മധൂര്‍ റോഡ് വഴിയും ചൗക്കി ഉളിയത്തടുക്ക വഴിയും തിരിച്ചുവിടും. തലപ്പാടി മുതല്‍ ചെങ്കള വരെ ദേശീയ പാത ആറുവരിയാക്കുന്നതിൻ്റെ ഭാഗമായാണ് കാസര്‍കോട് നഗരത്തില്‍ മേല്‍പാത നിര്‍മാണ പ്രവൃത്തിയുടെ  അവസാനഘട്ട ജോലികള്‍ നടന്നുവരുന്നത്.
 Traffic Control

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL