city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NH Work | മഴക്കാലം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവൃത്തികളില്ല; ദേശീയപാതയിലെ വെള്ളക്കെട്ടിൽ വലഞ്ഞ് ജനം; ചെർക്കള വീണ്ടും വെള്ളത്തിൽ മുങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

Mogral Puthur Cherkala,
വാഹന - കാൽനട യാത്രക്കാർക്ക് ദുരിതം 

കാസർകോട്:  (KasaragodVartha) ദേശീയപാത നിർമാണ പ്രവൃത്തികളിൽ വിമർശനം ഉയരുമ്പോഴും  ദീർഘവീക്ഷണത്തോടെയുള്ള അടിയന്തിര നിർമാണ പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തത് വാഹന യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ദുരിതമായി. നേരിയ മഴ പെയ്താൽ പോലും പല സ്ഥലങ്ങളിലും വെള്ളം നിറയുന്ന അവസ്ഥയാണുള്ളത്.

ഒരാഴ്ച മുമ്പ് ശക്തമായ പെയ്ത മഴയിൽ ചെർക്കള ടൗൺ വെള്ളത്തിൽ മുങ്ങിയത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വ്യാഴാഴ്ച രാത്രി വീണ്ടും പെയ്ത ശക്തമായ മഴയിൽ ജില്ലയിലെ ദേശീയപാതയിൽ ചെർക്കളയിൽ അടക്കം വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനഗതാഗതത്തിന് തടസം നേരിടുകയും ചെയ്തു. സർവീസ് റോഡുകളിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും ദുരിതമായി. 

ചെർക്കളയിൽ വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ദേശീയപാതയിൽ ഗതാഗതം തടയാനായിരുന്നു ആദ്യ ഉദ്ദേശം. എന്നാൽ അധികൃതർ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചതിനാൽ അത് മാറ്റുകയായിരുന്നു. ചെളിവെള്ളത്തിലൂടെയുള്ള വാഹന ഗതാഗതം നാട്ടുകാർ തടഞ്ഞിരിക്കുകയാണ്. 

ദേശീയപാത അതോറിറ്റി അധികൃതരും കരാറുകാരായ മേഘയുടെ ഉന്നത ഉദ്യോഗസ്ഥരും എൻ എ നെല്ലിക്കുന്ന് എംഎൽഎയും സ്ഥലം സന്ദർശിച്ച് സ്ഥിഗതികൾ മനസിലാക്കിയിട്ടുണ്ട്. കലക്ടറുമായി മേഘയുടെ ഉന്നത ഉദ്യോഗസ്ഥരും എംഎൽഎയും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആവശ്യങ്ങൾ സംബന്ധിച്ച് പ്രദേശവാസികളുമായി ചർച്ച നടത്തുമെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ട്. 

എന്നാൽ മേഘ കംപനിയുടെ ജെനറൽ മാനജർ സ്ഥലത്ത് ഇല്ലാത്ത സാഹചര്യത്തിൽ ചർച്ചയിൽ പുരോഗതി ഉണ്ടാകില്ലെന്ന് ജനകീയ സമര സമിതി ഭാരവാഹികൾ പറയുന്നു. രണ്ട് മീറ്റർ വ്യാസത്തിലുള്ള ഓവുചാലിന്റെ പണി ഉടനെ ആരംഭിക്കണമെന്നാണ് സമര സമിതിയുടെ ആവശ്യം.

വേനൽ മഴയും, കാലവർഷവും അടുത്തതോടെ ഓവുചാൽ, കലുങ്ക് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളിൽ യുദ്ധ കാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാത്തതാണ് ഇത്തരത്തിൽ പലയിടത്തും ഗതാഗത തടസത്തിന് കാരണമെന്ന് ജനങ്ങൾ ആരോപിക്കുന്നു. മ​ഴ ശക്തമാവുന്നതോടെ കൂ​ടു​ത​ൽ സ്ഥലങ്ങളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യുണ്ട്. ഇത് അപകടങ്ങൾക്ക് വഴിവെച്ചേക്കാം. ഇനിയുള്ള പ്രവൃത്തികൾ ദീർഘവീക്ഷണത്തോടെ വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. 


 NH Work

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia