Success | ഐകർ പി ജി പ്രവേശന പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് കാസർകോട്ടെ വിദ്യാർഥിനിക്ക്; കെ വി ദൃശ്യയ്ക്ക് അഭിമാന നേട്ടം
● കാറ്റഗറി റാങ്കിൽ ഒന്നാം സ്ഥാനവും നേടി.
● അമ്പലവയൽ അഗ്രിക്കൾച്ചറൽ കോളജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്.
പാലക്കുന്ന്: (KasargodVartha) ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR)) നടത്തിയ അഗ്രിക്കൾച്ചർ പി ജി പ്രവേശന പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടി കാസർകോട്ടെ വിദ്യാർഥിനി. കാറ്റഗറി പട്ടികയിൽ ഒന്നാം റാങ്കും നേടി.
പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകൻ ഒളവറയിലെ പി ദാമോദരൻ - കെ വി വിദ്യ ദമ്പതികളുടെ മകൾ കെ വി ദൃശ്യയാണ് നേട്ടം കൈവരിച്ചത്. കേരളത്തിനാകെ അഭിമാനം പകരുന്നതാണ് ദൃശ്യയുടെ റാങ്കിന്റെ തിളക്കം.
അമ്പലവയൽ അഗ്രിക്കൾച്ചറൽ കോളജിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. കഠിനാധ്വാനത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ഫലമായി ഈ നേട്ടം കൈവരിച്ച ദൃശ്യയ്ക്ക് നാടും നാട്ടുകാരും അഭിനന്ദനം അറിയിച്ചു. ദൃശ്യയുടെ നേട്ടത്തിന് അധ്യാപകർ, സുഹൃത്തുക്കൾ, കുടുംബം എന്നിവരുടെ അടിയുറച്ച പിന്തുണ കരുത്തായി.
#ICAR #PGExam #Agriculture #Kerala #Kasaragod #StudentAchievement #India