Solidarity | മലയാളികൾക്ക് കരുത്തായി കർണാടക സാഹോദര്യം
അവശ്യ സാധനങ്ങൾ ഉൾപ്പെടെ പുതുവസ്ത്രങ്ങൾ, ചെരുപ്പുകൾ, പാത്രങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നിവ തയാറാക്കി ഇവർ കോഴിക്കോട് കളക്ടറേറ്റിലെത്തിച്ചു.
തൃക്കരിപ്പൂർ: (KasargodVartha) കർണാടക സ്വദേശികളുടെ ഒരു കൂട്ടായ്മ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തം നീട്ടി. കാൽ നൂറ്റാണ്ടിലേറെയായി തൃക്കരിപ്പൂരിൽ താമസിക്കുന്ന ഹാസൻ ജില്ലക്കാരായ മുപ്പതോളം കുടുംബങ്ങളാണ് ഈ നന്മയുടെ പിന്നിൽ.
അവശ്യ സാധനങ്ങൾ ഉൾപ്പെടെ പുതുവസ്ത്രങ്ങൾ, ചെരുപ്പുകൾ, പാത്രങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നിവ തയാറാക്കി ഇവർ കോഴിക്കോട് കളക്ടറേറ്റിലെത്തിച്ചു. അവിടെ നിന്ന് വയനാട്ടിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
അണ്ണപ്പൻ, രാമചന്ദ്രൻ, സന്തോഷ് ,പ്രശാന്ത്, അനു, ഭാഗ്യരാജ്, ഗണേശ്, ലോകേഷ്, ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായപ്രവർത്തനം നടന്നത്. പ്രശാന്തിന്റെ നേതൃത്വത്തിൽ നാലംഗ സംഘം സാധനങ്ങൾ വയനാട്ടിലെത്തിക്കാനും തയാറായി.
ഈ സഹായഹസ്തം തൃക്കരിപ്പൂരിലെ കർണാടക കുടുംബങ്ങളുടെ മാത്രമല്ല മലയാളികൾക്കും കരുത്തായ സാഹോദര്യത്തിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ്.