Jobs | റെയിൽവേയിൽ 1000-ലധികം ബംപർ ഒഴിവുകൾ! വിശദമായി അറിയാം
• വിശദവിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം പരിശോധിക്കാം
ന്യൂഡെൽഹി: (KasargodVartha) റെയിൽവേയിൽ സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്, ചെന്നൈ) 1010 അപ്രൻ്റിസ് തസ്തികകളിലേക്ക് ബമ്പർ റിക്രൂട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് pb(dot)icf(dot)gov(dot)in സന്ദർശിച്ച് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 21 ആണ്. പുതുമുഖങ്ങൾക്കായി 330 ഉം മുൻ ഐടിഐ ഉദ്യോഗാർത്ഥികൾക്കായി 680 ഉം ഒഴിവുകളാണുള്ളത്.
പ്രായപരിധി
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥിയുടെ പ്രായം കുറഞ്ഞത് 15 വയസും പരമാവധി 24 വയസും ആയിരിക്കണം. എല്ലാ സംവരണ വിഭാഗ ഉദ്യോഗാർത്ഥികൾക്കും പ്രായപരിധിയിൽ പ്രത്യേക ഇളവ് ഉണ്ടാവും.
വിദ്യാഭ്യാസ യോഗ്യത
ഈ തസ്തികകളിലേക്ക്, ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ
പ്ലസ് ടു (പിസിഎം സയൻസ്) പാസായിരിക്കണം. ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐഐടി പാസായിരിക്കണം. പൂർണ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് ഓൺലൈൻ മോഡ് വഴി അടയ്‌ക്കണം. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല
പൊതുവിഭാഗം - 100 രൂപ
ഒബിസി വിഭാഗം- 100 രൂപ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം - 100 രൂപ
അപേക്ഷിക്കാൻ
• ആദ്യം ഔദ്യോഗിക വെബ്സൈറ്റ് pb(dot)icf(dot)gov(dot)in സന്ദർശിക്കുക.
• ഹോം പേജിൽ റിക്രൂട്ട്മെൻ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക. രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യുക.
• നിശ്ചിത അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച് സമർപിക്കുക