city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Deve Gowda | പൊന്നോമനകൾ കേസുകളുടെ കുരുക്കിൽ; പറന്നകന്നു സന്തോഷം; ജന്മദിനം ആഘോഷിക്കാതെ ദേവ ഗൗഡ

Deva Gowda
* ദുഃഖം ഘനീഭവിച്ച കുടുംബാന്തരീക്ഷത്തിൽ മുൻ പ്രധാനമന്ത്രി

മംഗ്ളുറു: (KasaragodVartha) മഴ വീഴുന്നതും വെയിൽ വന്നു പോവുന്നതും എച്ച് ഡി ദേവ ഗൗഡ അറിയുന്നുണ്ട്. നവതി പിന്നിട്ട പ്രായത്തിലും നല്ല ആരോഗ്യം. പക്ഷേ, ഓമനകൾ രണ്ടു പേർ കോരിയിട്ട കനലുകളിൽ ആളുകയാണ് മനസ്. പുത്രൻ മുൻ മന്ത്രി രേവണ്ണ എംഎൽഎ ലൈംഗിക അതിക്രമ, തട്ടിക്കൊണ്ടുപോവൽ കേസുകളിൽ പ്രതി. പൗത്രൻ പ്രജ്വൽ രേവണ്ണ എം പി ഇന്റർ പോളും കർണാടക പൊലീസും തെരയുന്ന കുറ്റവാളി. ദുഃഖം ഘനീഭവിച്ച കുടുംബാന്തരീക്ഷത്തിൽ തനിക്കായിട്ട് ജന്മ ദിനാഘോഷം വേണ്ടെന്ന് മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് ദേശീയ അധ്യക്ഷനുമായ ഗൗഡ തീരുമാനിച്ചു.

'മെയ് 18ന് തനിക്ക് 91 വയസ് പൂർത്തിയാവും. ഇപ്പോഴത്തെ സാഹചര്യത്തിൽ ആഘോഷമില്ല. നിങ്ങൾ എവിടെയാണോ അവിടെ നിന്ന് ആശംസ നേരുക, ഫാൻസിനോടും പാർട്ടി പ്രവർത്തകരോടും ഗൗഡ അഭ്യർഥിച്ചു. അധ്യാപക, ഗ്രാജ്വേറ്റ് മണ്ഡലം എംഎൽസി തെരഞ്ഞെടുപ്പിൽ ജെഡിഎസ്-ബിജെപി സഖ്യ സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.

ജന്മദിന ആഘോഷ വേളകളിൽ ഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ അരിക് ചേർന്ന് ഇരിക്കാറുള്ളത് 
മൂത്ത മകൻ 67 കാരനായ രേവണ്ണയാണ്. ആ മകൻ ഗൗഡയുടെ ബംഗളൂരുവിലെ വീട്ടിൽ തങ്ങുകയാണിപ്പോൾ. മൈസൂരു ജില്ലയിലെ സ്വന്തം വീട്ടിലോ നാട്ടിലോ ഇറങ്ങരുതെന്നാണ് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ജാമ്യ വ്യവസ്ഥ. വ്യാഴാഴ്ച മെട്രൊപൊളിറ്റൻ കോടതി അനുവദിച്ച ഇടക്കാല ജാമ്യം വെള്ളിയാഴ്ച മാത്രം.

ലൈംഗിക അതിക്രമക്കേസിലും പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് രേവണ്ണ.
പൗത്രൻ ഹാസൻ മണ്ഡലം ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ കൂട്ട ലൈംഗിക അതിക്രമ കേസിലാണ് പ്രതി. വീണ്ടും ജനവിധി തേടിയ പ്രജ്വൽ കഴിഞ്ഞ മാസം 27ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമ്മനിയിലേക്ക് പറന്നു. ഓമനത്തിങ്കൾ കിടാവാണ് ഗൗഡക്ക് പ്രജ്വൽ. ഉറച്ച സീറ്റ് തന്നെ നൽകി അദ്ദേഹത്തെ ഹാസൻ എംപിയാക്കി. സിറ്റിംഗ് സീറ്റിൽ വീണ്ടും ജനവിധി തേടിയ അദ്ദേഹത്തിന് 33 വയസേയുള്ളൂ. ആ സന്തോഷമാണ് അപമാനത്തിന്റെ ഇരുണ്ട മേഘങ്ങൾക്കിടയിലൂടെ പറന്നകന്നത്.
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia