A K Saseendran | കാട്ടില്‍ യൂക്കാലി മരങ്ങൾ മുറിക്കാന്‍ നിര്‍ദേശം നല്‍കിയത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍
* 'പേപര്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കായി ബദല്‍ മാര്‍ഗം ആലോചനയിൽ'
കാഞ്ഞങ്ങാട്: (KasaragodVartha) കാട്ടില്‍ യൂക്കാലി മരങ്ങള്‍ മുറിക്കാന്‍ നിര്‍ദേശം നല്‍കിയത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അധിനിവേശ സസ്യങ്ങള്‍ കാട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്കും ഭൂമിക്കും ദോശകരമാണ് ഇത്തരം മരങ്ങള്‍ പലതും വ്യാവസായികാടിസ്ഥാനത്തില്‍ വെച്ചു പിടിപ്പിച്ചതാണ് ദോഷകരമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വനം വകുപ്പ് ഇവ മുറിച്ചു നീക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. സ്വകാര്യസ്ഥലങ്ങളില്‍ ഇത്തരം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതില്‍ ഇടപെടുന്നതിന് സര്‍കാരിന് പരിധിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പേപര്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കായി ബദല്‍ മാര്‍ഗം ആലോചനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പനവല്ലി കോട്ടക്കല്‍ എസ്റ്റേറ്റ് മരം മുറി സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് അതില്‍ നടപടി സ്വീകരിക്കുമെന്നും മുഖം നോക്കാതെയുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.